ബദായുനില്‍ അംഗന്‍വാടി ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതിയായ പൂജാരി അറസ്റ്റില്‍
ലഖ്‌നൗ: (www.kvartha.com 08.01.2021) ബദായുനില്‍ അംഗന്‍വാടി ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ പൂജാരി അറസ്റ്റില്‍. ക്ഷേത്ര പൂജാരിയായ സത്യ നാരായണ്‍ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ മറ്റു രണ്ട് പ്രതികളെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി നടത്തിയ ഓപ്പറേഷനൊടുവിലാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ക്ഷേത്രത്തിന് സമീപത്തെ ഗ്രാമത്തില്‍ ഒളിച്ചിരുന്ന പൂജാരിയെ നീണ്ട സമയത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തുകയായിരുന്നു.
ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ 50കാരിയായ അംഗന്‍വാടി ജീവനക്കാരി കൂട്ടബത്സാംഗത്തിനിരയായി കൊല്ലപ്പെട്ടത്. ജനുവരി മൂന്നിന് ക്ഷേത്രത്തിലേക്ക് പുറപ്പെട്ട സ്ത്രീ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടര്‍ന്ന് ക്ഷേത്രത്തിലെ പുരോഹിതനും മറ്റു രണ്ടുപേരും കൂടി സ്ത്രീയുടെ മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു. പോസ്റ്റുമാര്‍ട്ടത്തില്‍ ഇവര്‍ ബലാത്സംഗത്തിനിരയായെന്ന് തെളിയുകയായിരുന്നു.
Keywords: Lucknow, News, National, Arrest, Arrested, Police, Killed, Molestation, Crime, Accused, The incident of the Anganwadi worker attacked and killed in Badaun; Main Accused Arrested
Powered by Info News For You

Comments
Post a Comment