നേമത്ത് കുമ്മനത്തിനെതിരെ ഉമ്മന്‍ചാണ്ടി മത്സരിക്കും?. പുതുപ്പള്ളിയില്‍ ചാണ്ടിഉമ്മനെ പരിഗണിച്ചേക്കും


കേരളം (www.evisionnews.co): ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദം. ബിജെപിയുമായി നേരിട്ട് മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാലാണ് ഇവിടെ എംഎല്‍എ. ഇക്കുറി കുമ്മനം രാജശേഖരനെയാണ് പരിഗണിക്കുന്നത്.

ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കുന്നില്ലെങ്കില്‍ മകന്‍ ചാണ്ടി ഉമ്മനാകും പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാവുക. ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് എ ഗ്രൂപ്പില്‍ നിന്നടക്കം ഇങ്ങനെയൊരു ആവശ്യം ഉയര്‍ന്നു വന്നിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ഈ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേമത്തേക്ക് ഉമ്മന്‍ചാണ്ടിയെ പരിഗണിച്ചാല്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവിനെ തന്നെ പരിഗണിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ യുഡിഎഫിന് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?