കാർ മരത്തിലിടിച്ച് കേന്ദ്രമന്ത്രി ശ്രീപഥ് നായ്കിന് പരിക്ക്; ഭാര്യ വിജയയും പി എസും മരിച്ചു

മംഗളൂറു: (www.kasargodvartha.com 12.01.2021) സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര 'ആയുഷ്' മന്ത്രിയും ഗോവയിൽ നിന്നുള്ള ബി ജെ പി എം പിയുമായ ശ്രീപഥ് നായിക് (68) സഞ്ചരിച്ച കാർ മരത്തിലിടിച്ച് മന്ത്രിക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടോടെ ഉത്തര കന്നടയിലെ അങ്കോലയിലുണ്ടായ അപകടത്തിൽ മന്ത്രിയുടെ ഭാര്യ വിജയ ശ്രീപഥ് (59), പേഴ്സനൽ സെക്രടറി ദീപക് രാംദാദ (52) എന്നിവർ മരിച്ചു. മന്ത്രിയുടെ ഗൺമാൻ, കാർ ഡ്രൈവർ, ഗോവയിലെ ബി ജെ പി നേതാവ് സായ്കുമാർ എന്നിവരെ പരിക്കുകളോടെ അങ്കോല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Mangalore, Car, Car-Accident, Karnataka, Minister, Ambulance, Treatment, Hospital, Dead, Medical College, News, Driver, Union Minister, Srepath Naik, Vijaya, Tree, Injured, Goa, Union Minister Shripad Naik 'seriously' injured in car accident in Karnataka; wife, personal assistant dead.

പുണ്യസ്ഥലങ്ങൾ സന്ദർശനവുമായി ബന്ധപ്പെട്ട യാത്രകളിലായിരുന്നു മന്ത്രി.
എല്ലപുരയിൽ നിന്ന് ഗോകർണത്തേക്കുള്ള സഞ്ചാരത്തിനിടെയാണ് വെള്ള ടൊയോട കാർ പാതയോരത്തെ മരത്തിൽ ഇടിച്ചത്. ശനിയാഴ്ച മംഗളൂറുവിനടുത്ത ധർമ്മസ്ഥലത്തെ ശ്രീ മഞ്ചുനാഥേശ്വര ക്ഷേത്രദർശനം നടത്തിയ മന്ത്രിയും ഭാര്യയും ഞായറാഴ്ച ഉടുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിച്ചിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന് നാശം സംഭവിച്ചു. തലക്ക് ഗുരുതര പരുക്കേറ്റ വിജയ അങ്കോലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തിൽപെട്ട മന്ത്രിയെ അങ്കോല ഗവ.ആശുപത്രിയിൽ പ്രാഥമിക പരിശോധനകൾക്ക് ശേഷം അതിവേഗം ഗോവ മെഡിക്കൽ കോളജിൽ എത്തിക്കാൻ പച്ച ഇടനാഴി ഒരുക്കുന്നതിന് ഗോവ-കർണാടക സർകാർ സംവിധാനങ്ങൾ ചടുലമായി. മന്ത്രിയുമായി ആംബുലൻസ് പനാജിയിലെ മെഡികൽ കോളജ് ആശുപത്രിയിൽ എത്തുമ്പോഴേക്കും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സന്ദർശനം നടത്തി സൗകര്യങ്ങൾ ഉറപ്പുവരുത്തി കാത്തിരുന്നു.


Keywords: Mangalore, Car, Car-Accident, Karnataka, Minister, Ambulance, Treatment, Hospital, Dead, Medical College, News, Driver, Union Minister, Srepath Naik, Vijaya, Tree, Injured, Goa, Union Minister Shripad Naik 'seriously' injured in car accident in Karnataka; wife, personal assistant dead.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?