കൊല്ലത്ത് പഞ്ചായത്ത് ഓഫീസ് ഒരു രാത്രി മുഴുവന്‍ തുറന്നു കിടന്നു; ഉദ്യോഗസ്ഥര്‍ മദ്യപിച്ച ശേഷം പൂട്ടാന്‍ മറന്നതെന്ന് ബിജെപി ആരോപണം
കൊല്ലം: (https://ift.tt/2MCuoTj) കൊല്ലത്ത് പഞ്ചായത്ത് ഓഫീസ് ഒരു രാത്രി മുഴുവന്‍ തുറന്നു കിടന്നു. പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയതാണ് കാരണം. കൊല്ലം പോരുവഴി പഞ്ചായത്തിന്റെ ഓഫീസാണ് ഉദ്യോഗസ്ഥര്‍ പൂട്ടാതെ മടങ്ങിയത്. കഴിഞ്ഞ രാത്രി മുഴുവന്‍ ഓഫിസ് തുറന്നു കിടന്നു.പ്രഭാത സവാരിക്ക് എത്തിയവരാണ് പഞ്ചായത്ത് ഓഫീസ് തുറന്നു കിടക്കുന്നത് കണ്ടത്.
സംഭവത്തില്‍ പ്രസിഡന്റും ഉദ്യോഗസ്ഥരും ഓഫിലിരുന്ന് മദ്യപിച്ച ശേഷം പൂട്ടാന്‍ മറന്നതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ഓഫിസില്‍ മദ്യപാനം നടന്നിട്ടില്ലെന്നും പ്രധാന വാതില്‍ പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ മറന്നതാണെന്നും പ്രസിഡന്റ് വിനു മംഗലത്ത് പ്രതികരിച്ചു.
Keywords: News, Kerala, State, Kollam, BJP, Allegation, Office, Officers, Kollam panchayat office open all night; The BJP alleges that the officials forgot to lock up after getting drunk
Powered by Info News For You

Comments
Post a Comment