കോണ്‍ഗ്രസ് എസിലേക്ക് പോകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍; യാഥാര്‍ഥ്യവുമായി പുലബന്ധം പോലും ഇല്ലാത്ത ഇത്തരം പ്രചരണങ്ങള്‍ അണികളില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതിന് വേണ്ടി ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും മന്ത്രി
തിരുവനന്തപുരം: (www.kvartha.com 02.01.2021) താന്‍ എന്‍സിപി വിട്ട് കോണ്‍ഗ്രസ് എസിലേക്ക് പോകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍.യാഥാര്‍ഥ്യവുമായി പുലബന്ധം പോലും ഇല്ലാത്ത ഇത്തരം പ്രചരണങ്ങള്‍ അണികളില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതിന് വേണ്ടി ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇത്തരം പ്രചാരണങ്ങള്‍ കൊണ്ട് എന്‍സിപിയുടെ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ അങ്കലാപ്പുണ്ടാക്കാനോ തെറ്റിദ്ധാരണ പരത്താനൊ കഴിയുമെന്ന് ആരും കരുതേണ്ട. ഞങ്ങളുടെ പാര്‍ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഒരു കക്ഷിയാണ്. ആ നിലയില്‍ ഒരു പുതിയ രാഷ്ട്രീയ ചിന്ത ഉണ്ടാകേണ്ട കാര്യം ഞങ്ങള്‍ക്കില്ലായെന്ന് മാത്രമല്ല, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രസക്തി അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മറ്റുതരത്തിലുള്ള ചിന്തകളും എന്‍സിപിക്ക് ഇല്ല. എന്റെ കാര്യത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരും വിശ്വസിക്കുന്നില്ലെന്ന് എനിക്കറിയാം എന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്‍ കൂടിയായ കടന്നപ്പളളിയുമായി ശശീന്ദ്രന്‍ പാര്‍ടി മാറുന്നതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തി. എലത്തൂര്‍ സിപിഎമ്മിന് വിട്ടുനല്‍കി കണ്ണൂരിലേക്കു ശശീന്ദ്രന്‍ മാറാനുള്ള അണിയറ ചര്‍ചകള്‍ തുടങ്ങി എന്നിങ്ങനെയായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, ഇങ്ങനെയൊന്നും നടക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു.
Keywords: NCP to contest all seats contested last time, says Minister A K Saseendran, Thiruvananthapuram, News, Politics, Trending, Media, Minister, Cabinet, Kerala.
Powered by Info News For You
Comments
Post a Comment