കേരളത്തില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്ക് കര്‍ണാടകയില്‍ നിരോധനം


മംഗളൂരു (www.evisionnews.co): കേരളത്തില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്ക് കര്‍ണാടകയില്‍ നിരോധനമേര്‍പ്പെടുത്തി. കോഴി, താറാവി, കാട തുടങ്ങിയവ കൊണ്ടുവരുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കോഴിയുമായി പോകുന്ന വാഹനങ്ങള്‍ തിരികെ വരുമ്പോള്‍ അണുവിമുക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ മഞ്ചനാടിയില്‍ കാക്കകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷിപ്പനിയാണോ കാരണമെന്നതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?