കോവിഡ് വാക്‌സിൻ സ്വീകരിച്ചു; ഗുജറാത്തിൽ ശുചീകരണ തൊഴിലാളി മരിച്ചു

അഹമ്മദാബാദ്: (www.kvartha.com 01.02.2021) കോവിഡ് വാക്‌സിൻ സ്വീകരിച്ചു രണ്ടു മണിക്കൂറിനുള്ളിൽ ഗുജറാത്തില്‍ ശുചീകരണ തൊഴിലാളി മരിച്ചു. വഡോദര ജില്ലയിലെ മുനിസിപിൽ കോർപറേഷന്‍ ശുചീകരണ തൊഴിലാളി ജിഗ്നേഷ് സോളങ്കി (30) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്തതിനു ശേഷം വീട്ടിലെത്തിയ ജിഗ്നേഷ് രണ്ടു മണിക്കൂറിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ നഗരത്തിലെ എസ് ‌എസ് ജി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യം ‌ ജിഗ്നേഷ് കുടുംബത്തെ അറിയിച്ചിരുന്നില്ല. കുത്തിവയ്പ്പ് എടുത്ത് വീട്ടിലെത്തി മകള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും കോവിഡ് വാക്‌സിൻ കുത്തിവച്ചതു മൂലമാണ് ജിഗ്നേഷ് മരിച്ചതെന്നും കുടുംബം ആരോപിച്ചു.

Cleaner dies in Gujarat after receiving COVID vaccine

എന്നാല്‍ സംഭവത്തിനു വിശദീകരണവുമായി ആരോഗ്യ വകുപ്പ് രംഗത്തു വന്നിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ചതല്ല മരണകാരണമെന്നും ജിഗ്നേഷിന് 2016 മുതല്‍ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്മോര്‍ടെം നടത്തുന്നതിനും വിശദമായ അന്വേഷണത്തിനും ആരോഗ്യവകുപ്പ് ഉത്തരവിട്ടു.

Keywords: Gujarath, News, National, Ahmedabad, Death, COVID-19, Vaccine, Top-Headlines, Hospital, Treatment, Health, Cleaner dies in Gujarat after receiving COVID vaccine.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?