വാണിജ്യാടിസ്ഥാനത്തില്‍ കോവിഡ് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി; ആദ്യപടിയായി ബ്രസീലിനും മൊറോക്കോയ്ക്കും
ന്യൂഡെല്‍ഹി: (www.kvartha.com 22.01.2021) വാണിജ്യാടിസ്ഥാനത്തില്‍ കോവിഡ് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ബ്രസീലിനും മൊറോക്കോയ്ക്കുമാണ് ആദ്യം കയറ്റുമതി ചെയ്യുന്നത്. ആദ്യ കണ്‍സൈന്‍മെന്റുകള്‍ വെള്ളിയാഴ്ച അയയ്ക്കും. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിംഗ്ലയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. യുകെ മരുന്നു നിര്‍മാതാക്കളായ അസ്ട്രാസെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്നു വികസിപ്പിച്ച് പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സീനാണ് കയറ്റി അയയ്ക്കുന്നത്. 
ബ്രസീലിനും മൊറോക്കോയ്ക്കും പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്കും സൗദി അറേബ്യയിലേക്കുമുള്ള കണ്‍സൈന്‍മെന്റുകളാകും ഇനി അടുത്തതായി കയറ്റി അയയ്ക്കുകയെന്നും ശ്രിംഗ്ല കൂട്ടിച്ചേര്‍ത്തു.
കോവിഷീല്‍ഡ് വാക്‌സിന്‍ കയറ്റി അയയ്ക്കണമെന്ന് ബ്രസീല്‍ ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി 20 ലക്ഷം ഡോസിന്റെ കരാറില്‍ ബ്രസീല്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതിനായി കഴിഞ്ഞയാഴ്ച ബ്രസീല്‍ ഒരു വിമാനം കൂടി ഇന്ത്യയിലേക്ക് അയച്ചിരുന്നു.
പല രാജ്യങ്ങളില്‍നിന്നു കോവിഷീല്‍ഡ് വാക്‌സിന് ഓര്‍ഡര്‍ ലഭിച്ചിരുന്നുവെങ്കിലും ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുമതി കയറ്റിയയ്ക്കാന്‍ എന്ന നിലപാടിലായിരുന്നു കേന്ദ്രം. ജനുവരി 16ന് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചിരുന്നു. അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ ആഴ്ച ആദ്യം ഇന്ത്യ കോവിഷീല്‍ഡ് സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ ഇനിയുള്ള വാക്‌സിന്‍ ഡോസുകള്‍ ഈ രാജ്യങ്ങള്‍ വില കൊടുത്തു വാങ്ങേണ്ടിവരും.
Keywords: India to begin commercial vaccine exports with shipments to Brazil, Morocco, New Delhi, News, Health, Health and Fitness, Export, National.
Powered by Info News For You

Comments
Post a Comment