'അത് ഒരു ആവേശത്തില്‍ പറഞ്ഞുപോയതാണ്'; ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രികെറ്റ് താരം കോവിഡ് പ്രോടോകോള്‍ ലംഘിച്ചതായുള്ള ആരോപണത്തില്‍ വിശദീകരണവുമായി ആരാധകന്‍


മെല്‍ബണ്‍: (https://ift.tt/2LcQhYs) അത് ഒരു ആവേശത്തില്‍ പറഞ്ഞുപോയതാണ്, പന്ത് കെട്ടിപ്പിടിച്ചിട്ടില്ലെന്ന് ആരാധകന്‍. ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രികെറ്റ് ടീമംഗമായ വികറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ കോവിഡ് പ്രോടോകോള്‍ ലംഘിച്ചതായുള്ള ആരോപണത്തില്‍ വിശദീകരണവുമായി വിവാദത്തിന് കാരണമായ ട്വീറ്റ് നടത്തിയ ആരാധകന്‍ രംഗത്തെത്തി. ബയോസെക്യുര്‍ ബബിള്‍ സംവിധാനത്തിന്റെ ലംഘനമാണെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് ആരാധകന്റെ വിശദീകരണം. ഋഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചിട്ടില്ലെന്നും, ഒരു ആവേശത്തില്‍ അങ്ങനെ എഴുതിപ്പോയതാണെന്നും നവല്‍ദീപ് സിങ് വിശദീകരിച്ചു. 

'ഋഷഭ് പന്ത് ഒരു ഘട്ടത്തിലും എന്നെ കെട്ടിപ്പിടിച്ചിട്ടില്ല. അത് ഒരു ആവേശത്തില്‍ പറഞ്ഞുപോയതാണ്. കൃത്യമായ സാമൂഹിക അകലം പാലിച്ചുതന്നെയാണ് ഞങ്ങള്‍ ഇടപെട്ടത്. തെറ്റിദ്ധാരണയ്ക്ക് കാരണമായതില്‍ ഖേദിക്കുന്നു'  നവല്‍ദീപ് സിങ് ട്വിറ്ററില്‍കുറിച്ചു. ബിസിസിഐ, ക്രികെറ്റ്  ഓസ്‌ട്രേലിയ, ചട്ടലംഘനം സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച ഡെയ്‌ലി ടെലഗ്രാഫ് എന്നിവരെ ടാഗ് ചെയ്താണ് നവല്‍ദീപിന്റെ വിശദീകരണം.

News, World, Australia, Cricket, Sports, Players, Twitter, Social Media, India vs Australia: No bio-bubble breach by Rishabh Pant as Indian fan rubbishes Australian media reports


കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രികെറ്റ് ടീമംഗങ്ങളായ രോഹിത് ശര്‍മ, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, നവ്ദീപ് സെയ്‌നി, പൃഥ്വി ഷാ എന്നിവര്‍ മെല്‍ബണിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുന്ന ചിത്രവും വിഡിയോയും നവല്‍ദീപ് സിങ് ട്വീറ്റ് ചെയ്തിരുന്നു. താരങ്ങള്‍ അറിയാതെ ഇവരുടെ 9,000 രൂപയോളം വരുന്ന ബില്ലും താന്‍ അടച്ചതായി ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ബില്ലിന്റെ ചിത്രവും ഇതിനൊപ്പം ചേര്‍ത്തു. പിന്നീട് താരങ്ങള്‍ ബില്ലടയ്ക്കാന്‍ എത്തിയപ്പോള്‍ അത് മുന്‍കൂട്ടി അടച്ചതറിഞ്ഞ് അവര്‍ തന്റെ അടുത്തെത്തിയതായും താരങ്ങള്‍ക്കൊപ്പം ചിത്രങ്ങള്‍ പകര്‍ത്തിയതായും കൂട്ടത്തിലുണ്ടായിരുന്ന ഋഷഭ് പന്ത് തന്നെ ആലിംഗനം ചെയ്തതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തതോടെ ഇതിന് വിവാദമായി. ഇന്ത്യന്‍ താരങ്ങള്‍ ബയോസെക്യുര്‍ ബബിള്‍ ലംഘിച്ചെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രികെറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇതോടെയാണ് നവല്‍ദീപ് വിശദീകരണവുമായി രംഗത്തുവന്നത്.
Keywords: News, World, Australia, Cricket, Sports, Players, Twitter, Social Media, India vs Australia: No bio-bubble breach by Rishabh Pant as Indian fan rubbishes Australian media reports

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?