മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം; ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു, തീ അണച്ചത് ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍

കൊല്ലം: (www.kvartha.com 23.01.2021) മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടിത്തത്തില്‍ ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു. ശനിയാഴ്ച രാവിലെ നാലു മണിക്ക് ചുറ്റമ്പലത്തിനു മുകളില്‍നിന്നു തീ ഉയരുന്നത് ദേശീയപാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ദേശീയപാതയില്‍നിന്നു കുറച്ച് അകത്തേക്കുള്ള ക്ഷേത്രത്തിന്റെ കോമ്പൗണ്ടില്‍ എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ ഗോപുരം ആളി കത്തുന്നത് കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. 

സമീപവാസികളുടെയും നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ തീ അണയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടെ കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളില്‍ നിന്നു അഞ്ചു യൂണിറ്റ് അഗ്‌നിരക്ഷാസേന സംഘം എത്തുകയും ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണയ്ക്കുകയും ചെയ്തു. തടിയില്‍ നിര്‍മിച്ചിരിക്കുന്ന ചുറ്റമ്പലത്തിന്റെ മുന്‍പിലെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്ക് വീണു തീ പടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.

Kollam, News, Kerala, Temple, Fire force, Fire, Police, Fire breaks out in a temple in Kollam

Keywords: Kollam, News, Kerala, Temple, Fire force, Fire, Police, Fire breaks out in a temple in Kollam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?