കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; കാര്‍ഷിക നിയമത്തില്‍ പ്രതിപക്ഷ പ്രതിഷേധം, രണ്ടു വാക്‌സീനുകള്‍ കൂടി ഇന്ത്യ രംഗത്തിറക്കുമെന്ന് ധനമന്ത്രി


ന്യൂഡെല്‍ഹി: (https://ift.tt/3oAKbiK) 2021 -22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റാണിത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധിക്കുകയാണ്. കേന്ദ്രബജറ്റ് 2021-22ന് യോഗം അംഗീകാരം നല്‍കിയിരുന്നു.

മുന്‍പ് ഒരിക്കലുമില്ലാത്ത സാഹചര്യങ്ങളിലാണ് ബജറ്റ് അവതരണമെന്ന് കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥ തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചു നിന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗം.

News, National, India, Budget, New Delhi, UnionBudget2021, Finance, Business, Technology, Minister, Farmers, Protest, Union budget presentation begins; Opposition protests over agricultural law


ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ പ്രതിപക്ഷ പ്രതിഷേധം. കര്‍ഷക സമരത്തിന് പിന്തുണയുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

രണ്ടു വാക്‌സീനുകള്‍ രംഗത്തിറക്കിയ രാജ്യം പൗരന്മാര്‍ക്കൊപ്പം ലോകത്തിനു ഈ വാക്‌സീനുകളിലൂടെ  ആശ്വാസം പകര്‍ന്നെന്ന് ധനമന്ത്രി. രണ്ടു വാക്‌സീനുകള്‍ കൂടി ഇന്ത്യ രംഗത്തിറക്കുമെന്നും ധനമന്ത്രി. കര്‍ഷകര്‍ക്കും അസംഘടിത വിഭാഗങ്ങള്‍ക്കും പിന്തുണ നല്‍കുന്നതില്‍ കേന്ദ്ര സര്‍കാര്‍ ശ്രദ്ധ പുലര്‍ത്തിയതായി ധനമന്ത്രി.

റിസര്‍വ് ബാങ്ക് നടപടികള്‍ ഉള്‍പ്പെടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജുകളില്‍ 27.1 ലക്ഷം കോടി രൂപയുടെ നടപടികള്‍ സ്വീകരിച്ചെന്ന് ധനമന്ത്രി. ഇത് ജിഡിപിയുടെ 13 ശതമാനം വരും. സാമ്പത്തിക രംഗത്തിന്റെ കുതിപ്പിനായി ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി തുടരുമെന്നും ധനമന്ത്രി.

സ്വയംപര്യാപ്തതയില്‍ ഊന്നിയുള്ള നയപരിപാടികള്‍ തുടരും. ആരോഗ്യമേഖലയ്ക്ക് വിഹിതം  കൂട്ടിയതായും ധനമന്ത്രി.

Keywords: News, National, India, Budget, New Delhi, UnionBudget2021, Finance, Business, Technology, Minister, Farmers, Protest, Union budget presentation begins; Opposition protests over agricultural law

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?