'അര്‍ണാബ് ഗോ സ്വാമിയുടെ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാട്‌സ്ആപ് ചാറ്റുകള്‍'; ചാറ്റില്‍ മൂന്ന് അപലപനീയമായ കാര്യങ്ങളുണ്ട്, പുറത്തായ സങ്കീര്‍ണ്ണമായ ചതിയുടെ കഥകളില്‍ സര്‍കാരിനൊരു കുലുക്കവുമില്ലെന്ന് ശശി തരൂര്‍ എംപി


തിരുവനന്തപുരം: (https://ift.tt/39JrMKT) റിപബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോ സ്വാമിയുടെ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന വാട്‌സ്ആപ് ചാറ്റുകള്‍ സംബന്ധിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പുറത്തായ വാട്‌സ്ആപ് ചാറ്റില്‍ മൂന്ന് അപലപനീയമായ കാര്യങ്ങളുണ്ടെന്ന് തരൂര്‍ ചൂണ്ടിക്കാട്ടുന്നു. സങ്കീര്‍ണ്ണമായ ചതിയുടെ കഥകളില്‍ സര്‍കാര്‍ അന്വേഷണം നടത്താന്‍ ഇതുവരെ മുതിരാത്തതിനാല്‍ ഇക്കാര്യങ്ങളില്‍ നമുക്ക് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് തരൂര്‍ പ്രതികരിച്ചത്.

News, Kerala, State, Thiruvananthapuram, Facebook, Facebook Post, Shashi Taroor, Central Government, Arnab leaks require serious inquiry: Shashi Tharoor


ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ; 

ഇപ്പോള്‍ വിവാദമായിരിക്കുന്ന ലീകായ വാട്‌സ്ആപ് ചാറ്റുകള്‍ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) 'രാജ്യസ്‌നേഹി'യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം 'നമ്മള്‍ വിജയിച്ചു' എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) TRPയുടെ വഞ്ചനാപരമായ കൃത്രിമത്വം. ഈ വിഷയത്തില്‍ സര്‍കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ (ഈ വിഷയത്തിലടങ്ങിയ സങ്കീര്‍ണ്ണമായ ചതിയുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ സര്‍കാര്‍ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ? എന്നാണ് തരൂര്‍ ഫേസ്ബുകിലൂടെ ചോദിക്കുന്നത്.

ടിആര്‍പി തട്ടിപ്പില്‍ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയുടേതെന്ന പേരില്‍ വാട്‌സ്ആപ് സന്ദേശങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അര്‍ണാബും ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയെന്ന് പറയുന്ന ചാറ്റാണ് പ്രചരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ച തെളിവാണ് പുറത്ത് വന്നതെന്ന് പറയുമ്പോഴും മുംബൈ പൊലീസ് പ്രതികരിച്ചിട്ടില്ല.

അര്‍ണാബും പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയതെന്ന് പറയപ്പെടുന്ന ഈ ചാറ്റ് വിവരങ്ങള്‍ പ്രശാന്ത് ഭൂഷണടക്കം പ്രമുഖര്‍ പങ്കുവച്ച 500 ലേറെ പേജുള്ള വാട്‌സ്ആപ് ചാറ്റ് ട്വിറ്ററിനെ ഇളക്കിമറിക്കുകയാണ്. 

ഇപ്പോൾ വിവാദമായിരിക്കുന്ന ലീക്കായ വാട്ട്സപ്പ് ചാറ്റുകൾ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1)...

Posted by Shashi Tharoor on Sunday, 17 January 2021
Keywords: News, Kerala, State, Thiruvananthapuram, Facebook, Facebook Post, Shashi Taroor, Central Government, Arnab leaks require serious inquiry: Shashi Tharoor

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?