കോവിഡ് പ്രതിരോധ മരുന്നിന്റെ ഡ്രൈ റണ്‍ പുരോഗമിക്കുന്നു; ആദ്യ ഘട്ടത്തിലെ മുപ്പത് കോടി ആളുകളുടെ വാക്‌സിന്‍ ചെലവ് കേന്ദ്രം വഹിക്കും


ന്യൂഡെല്‍ഹി: (https://ift.tt/3pMWFot) രാജ്യത്ത് ആദ്യ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ മരുന്ന് നല്‍കുന്ന മുപ്പത് കോടി ആളുകളുടെ വാക്‌സിന്‍ ചെലവ് കേന്ദ്ര സര്‍കാര്‍ വഹിക്കും. ആദ്യ ഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ എടുക്കും. ഈ ഘട്ടത്തിലുണ്ടാകുന്ന ചിലവ് സര്‍കാര്‍ വഹിക്കുമെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ വ്യക്തമാക്കി. ദേശവ്യാപകമായി കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റണ്‍ നടക്കുകയാണ്. 

കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഡെല്‍ഹി ജിറ്റിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ വിലയിരുത്തി. ഡി സി ജി ഐ യുടെ അനുമതി കിട്ടിയാലുടന്‍ സീറം ഇന്‍സ്റ്റിറ്റിയൂടുമായി വാക്‌സിനു വേണ്ടി കേന്ദ്ര സര്‍കാര്‍ ബന്ധപ്പെടുമെന്നും. രണ്ടര കോടി പേര്‍ക്കുളള വാക്‌സിന് ഡോസുകളാണ് ആദ്യം വാങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

News, National, India, New Delhi, Health, Health and Fitness, COVID-19, Vaccine, Trending, Drugs, Finance, Central Government, Covid Vaccine: The cost of the first phase vaccine will be borne by the Central Government


കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. 
വാക്‌സിന്‍ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണില്‍ പരിശോധിക്കുന്നുണ്ട്. ഓരോ കുത്തിവെപ്പ് കേന്ദ്രത്തില്‍ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മോക് വാക്‌സിന്‍ നല്‍കുന്നത്. 

കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിനോട് മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല റിപോര്‍ട് വിദഗ്ധ സമിതി ആവശ്യപ്പെട്ടു. അതേ സമയം രാജ്യത്ത് അടിയന്തര ഉപയോഗത്തിന് കൊവിഷില്‍ഡ് വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ ഉപയോഗത്തിന് വിദഗ്ധ സമിതിയാണ് ഡിസിജിഐക്ക് ശുപാര്‍ശ നല്‍കിയത്. 

ഈ ശുപാര്‍ശയില്‍ നിയമ പ്രകാരം 5 ദിവസത്തിനുള്ളില്‍ ഡിസിജിഐ തീരുമാനമെടുക്കണം. അടിയന്തരഘട്ടമായതിനാല്‍ എത്രയും പെട്ടന്ന് തന്നെ തീരുമാനമെടുക്കും. അനുമതി കിട്ടിയാല്‍ കേന്ദ്രം സീറം ഇന്‍സ്റ്റിട്ട്യൂട്ടുമായി ഉപാധികളോടെ കരാറില്‍ ഏര്‍പ്പെടും. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകും വാക്‌സിന്‍ നല്‍കുക.

Keywords: News, National, India, New Delhi, Health, Health and Fitness, COVID-19, Vaccine, Trending, Drugs, Finance, Central Government, Covid Vaccine: The cost of the first phase vaccine will be borne by the Central Government

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?