രാവിലത്തെ ഭക്ഷണം ജോലിത്തിരക്കു മൂലം വൈകി; ജീവനക്കാരനെ വളര്‍ത്തുനായ്ക്കള്‍ കടിച്ചു കൊന്നു
ചെന്നൈ: (www.kvartha.com 17.01.2021) രാവിലത്തെ ഭക്ഷണം ജോലിത്തിരക്കു മൂലം വൈകിയതിന് ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തുനായ്ക്കള്‍ കടിച്ചു കൊന്നു. ചിദംബരത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വിജയസുന്ദരത്തിന്റെ ഫാം ഹൗസിലെ ജീവനക്കാരന്‍ ജീവാനന്ദമാണ് (58) മരിച്ചത്. അക്രമ സ്വഭാവം കൂടിയ റാട് വീലര്‍ ഇനത്തില്‍പ്പെട്ട രണ്ട് വളര്‍ത്തുനായ്ക്കളാണ് ജീവനക്കാരനെ കടിച്ചുകൊന്നത്.
ജോലിത്തിരക്കു മൂലം രാവിലത്തെ ഭക്ഷണം കൊടുക്കാന്‍ വൈകിയതിനാല്‍ ഉച്ചയ്ക്കു നല്‍കാന്‍ ജീവനക്കാരന്‍ എത്തിയപ്പോഴാണ് ആക്രമണം. ഓടിയപ്പോള്‍ പിന്തുടര്‍ന്നെത്തി കഴുത്തും തലയും കടിച്ചുപറിച്ചു. ആഴത്തിലുള്ള മുറിവാണ് മരണകാരണം. അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പൊലീസ് അറിയിച്ചു.
Keywords: Chennai, News, National, Dog, Killed, attack, Police, Case, Death, Breakfast delayed due to work rush; Pet dogs kill man
Powered by Info News For You

Comments
Post a Comment