കോടതി വിധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത യുവതിക്ക് എട്ടിന്റെ പണികിട്ടി; സ്വകാര്യത ലംഘിച്ചതിന് വന്‍തുക പിഴയിട്ട് യുഎഇ കോടതി


അബൂദബി: (https://ift.tt/2Xz2s4E) പ്രതിയുടെ പേര് വെളിപ്പെടുത്തുന്ന തരത്തില്‍ കോടതി വിധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത യുവതിക്ക് എട്ടിന്റെ പണികിട്ടി. സാമൂഹിക മാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയത് പ്രതിയുടെ സ്വകാര്യത ലംഘിക്കുന്നതും അപകീര്‍ത്തികരവുമാണെന്ന് കണ്ടെത്തിയതോടെയാണ് യുഎഇ കോടതി 20,000 ദിര്‍ഹം പിഴ വിധിച്ചത്.

News, World, Gulf, Punishment, Social Media, Instagram, Court, Accused, Fine, Woman to pay Dh20,000 for posting court ruling on Instagram in UAE


പേര് വ്യക്തമാവുന്ന തരത്തില്‍ കോടതി വിധി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും ഇത് തന്റെ അഭിമാനത്തിന് മുറിവേല്‍പ്പിച്ചുവെന്ന പരാതിയുമായി കേസിലെ പ്രതിയാണ് യുവതിക്കെതിരെ കോടതിയെ സമീപിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുന്നതിന് മുമ്പ് തന്റെ അനുമതി വാങ്ങിയില്ല. ഇക്കാരണത്താല്‍ തനിക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. 

കുറ്റം സമ്മതിച്ച യുവതി, തനിക്ക് അബദ്ധം പറ്റിയതാണെന്നും അപമാനിക്കണമെന്ന ഉദ്ദേശമില്ലായിരുന്നെന്നും കോടതിയെ അറിയിച്ചു.

Keywords: News, World, Gulf, Punishment, Social Media, Instagram, Court, Accused, Fine, Woman to pay Dh20,000 for posting court ruling on Instagram in UAE

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?