കോവിഡ് കേസുകളുടെ വര്‍ധന: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര മുന്നറിയിപ്പ്


കേരളം (www.evisionnews.co): കൊറോണ വൈറസ് കേസുകളില്‍ അടുത്തിടെ ഉണ്ടായ വര്‍ധനവ് തടയാന്‍ കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. രാജ്യത്ത് സജീവമായ കോവിഡ് കേസുകളില്‍ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തില്‍ പറഞ്ഞു.

ടെസ്റ്റിംഗ് നിരക്ക് കുറയ്ക്കാന്‍ അനുവദിക്കുന്ന പ്രവണതക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രത്യേകിച്ചും ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍. മറ്റ് സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയത് പോലെ 'ടെസ്റ്റ്- ട്രാക്ക്- ട്രീറ്റ്' ഉപായം നടപ്പിലാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കോവിഡിന് അനുയോജ്യമായ മറ്റെല്ലാ പെരുമാറ്റങ്ങളും പിന്തുടരാനും ജനങ്ങളെ പ്രേരിപ്പിക്കണമെന്നും രാജേഷ് ഭൂഷണ്‍ സംസ്ഥാന അധികാരികളെ ഓര്‍മ്മിപ്പിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?