ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന 'ആര്‍ആര്‍ആറി'ല്‍ ഹോളിവുഡ് സാന്നിധ്യം; ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി ഒലിവിയ മോറിസ്
ചെന്നൈ: (https://ift.tt/39uyPIt) ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന 'ആര്‍ആര്‍ആറി'ല്‍ ഹോളിവുഡ് സാന്നിധ്യം. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി ഹോളിവുഡ് തീയേറ്റര്‍ ആര്‍ടിസ്റ്റും നടിയുമായ ഒലിവിയ മോറിസും എത്തുമെന്നാണ് വിവരം. ഒലിവിയയുടെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഭാഗമാവുന്നത് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇതിന്റെ പ്രത്യേക പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യന്‍ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ഇത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസ് തീയ്യതി പുറത്ത് വിട്ടത്. 2021 ഒക്ടോബര്‍ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.
ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം. രാം ചരണിനും ജൂനിയര്‍ എന്‍ടിആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കോവിഡ് കാരണം നിര്‍ത്തി വച്ചിരുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ഒക്ടോബറിലാണ് ആരംഭിച്ചത്.
Presenting @OliviaMorris891 as #Jennifer...:) #RRRMovie #RRR pic.twitter.com/vwvylY7ilc
— rajamouli ss (@ssrajamouli) January 29, 2021
Keywords: News, National, India, Chennai, Entertainment, Cinema, Tollywood, Hollywood, Bollywood, SS Rajamouli introduces actor Olivia Morris as Jennifer from RRR on her birthday
Powered by Info News For You

Comments
Post a Comment