കന്യാസ്ത്രീക്ക് എതിരെ മോശം പരാമര്‍ശം: അന്തസും ധാര്‍മികമൂല്യവും നിലനിര്‍ത്താന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണെന്ന് ശാസിച്ച് സ്പീകര്‍, ശാസന ആദരവോടെ സ്വീകരിക്കുന്നതായി പിസി ജോര്‍ജ് എംഎല്‍എ
തിരുവനന്തപുരം: (https://ift.tt/395PaTW) കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പരാതിയില്‍ പി സി ജോര്‍ജ് എംഎല്‍എയെ സ്പീകര്‍ പി ശ്രീരാമകൃഷ്ണന്‍ ശാസിച്ചു. ശാസന ആദരവോടെ സ്വീകരിക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു. താന്‍ ആക്ഷേപിച്ചത് കന്യാസ്ത്രീയെ അല്ലെന്നും അവരെ സഭയില്‍ നിന്നു പുറത്താക്കിയതാണെന്നും പി സി ജോര്‍ജ് പറഞ്ഞു. അന്തസും ധാര്‍മികമൂല്യവും നിലനിര്‍ത്താന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണെന്ന് സ്പീകര്‍ പറഞ്ഞു.
കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പരാതിയില്‍ ജോര്‍ജിനെ ശാസിക്കണമെന്ന പ്രിവിലേജസ് ആന്‍ഡ് എതിക്സ് കമിറ്റിയുടെ റിപോര്‍ട് വ്യാഴാഴ്ച നിയമസഭ അംഗീകരിച്ചിരുന്നു. എതിക്സ് കമിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നതായി പി സി ജോര്‍ജ് നിയമസഭയെ അറിയിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അധിക്ഷേപിച്ച കന്യാസ്ത്രീക്കെതിരെയാണു താന്‍ ശബ്ദമുയര്‍ത്തിയത്. അത്തരം സാഹചര്യങ്ങളില്‍ ഈ നിലപാട് ആവര്‍ത്തിക്കുമെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
Powered by Info News For You

Comments
Post a Comment