പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും മോശപ്പെട്ട പദപ്രയോഗമുപയോഗിച്ച് അധിക്ഷേപിച്ചു; ബി ജെ പി എംഎല്‍എയുടെ മകന്റെ പരാതിയില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ അറസ്റ്റില്‍
ഇന്‍ഡോര്‍: (https://ift.tt/2LcQhYs) സ്റ്റേജ് പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും മോശപ്പെട്ട പദപ്രയോഗമുപയോഗിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ അറസ്റ്റില്‍. ബിജെപി എംഎല്‍എയുടെ മകന്റെ പരാതിയെ തുടര്‍ന്ന് ഗുജറാത്ത് സ്വദേശിയായ മുനവര്‍ ഫാറൂഖി എന്ന കൊമേഡിയനെയും മറ്റ് നാല് പേരെയുമാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മുനവര്‍ ഫാറൂഖിക്ക് പുറമെ, എഡ്വിന്‍ ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്‍ഡോറിലെ 56 ദൂക്കാന്‍ ഏരിയയിലാണ് പരിപാടി നടന്നത്. ബിജെപി എംഎല്‍എ മാലിനി ലക്ഷ്മണ്‍ സിംഗ് ഗൗറിന്റെ മകനും ഹിന്ദ് രക്ഷക് എന്ന സംഘടനയുടെ കണ്‍വീനറുമായ ഏകലവ്യ സിംഗ് ഗൗറാണ് പരാതിക്കാരന്‍. താനും തന്റെ സുഹൃത്തുക്കളും കൊമേഡിയന്റെ പരിപാടി കാണാന്‍ പോയതാണെന്നും പരിപാടി അവതരിപ്പിക്കുന്നതിനിടെ ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അധിക്ഷേപിച്ചപ്പോള്‍ പരിപാടി നിര്‍ത്തിച്ചെന്നും എംഎല്‍എയുടെ മകന്‍ പറഞ്ഞു. ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് തുക്കോഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഇന്‍ചാര്‍ജ് കമലേഷ് ശര്‍മ പറഞ്ഞു.
Keywords: News, National, India, Gujarath, Allegation, Police, Case, Arrest, Complaint, BJP, Leader, Police Station, Mumbai-Based Comedian Munawar Faruqui Sent To Judicial Custody For alleged Indecent Remarks On Hindu Gods, Amit Shahहिन्दू देवी देवताओं का कथित तौर पर मज़ाक उड़ाने के आरोप में स्टैंड अप कमेडियन प्रियम प्रखर,मुनव्वर के खिलाफ मामला दर्ज, इंदौर के तुकोगंज में मामला दर्ज, @bjp4mp विधायक @GaurMalini के बेटे एकलव्य गौड़ पर मारपीट का भी आरोप @ndtv @ndtvindia @GargiRawat @riteshmishraht @kunalkamra88 pic.twitter.com/HQiL1624as
— Anurag Dwary (@Anurag_Dwary) January 2, 2021
Powered by Info News For You

Comments
Post a Comment