സ്‌ക്രാപ് മര്‍ചന്റ് അസോസിയേഷന്‍ (കെ എസ് എം എ) ജില്ലാ കണ്‍വെന്‍ഷനും നേതാക്കള്‍ക്ക് സ്വികരണം നല്‍കി

കാസര്‍കോട്: (www.kasargodvartha.com 12.01.2021) കേരള സ്‌ക്രാപ് മര്‍ചന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനവും സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണവും കാസര്‍കോട് സിറ്റി ടവറില്‍ നടന്നു.

ചെയര്‍മാന്‍ ഖാദര്‍ കേരള സ്റ്റീലിന്റെ അധ്യക്ഷതയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുന്‍സിപല്‍ ചെയര്‍മാന്‍ വി എം മുനീര്‍ മുഖ്യാതിഥിയായിരുന്നു.
                                                                            
KSMA hosted the district convention and gave a reception to the state leaders

കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍, സംസ്ഥാന വര്‍കിംഗ് പ്രസിഡണ്ട് മുരുകന്‍ തേവര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വികരണം നല്‍കി.

കെ എസ് എം എ സംസ്ഥാന പ്രസിഡണ്ട് മുത്ത് മൗലവി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രടറി കെ പി എ ശരീഫ്, ട്രഷറര്‍ അനില്‍ കട്ടപ്പന എന്നിവര്‍ സംഘടനയുമായി ബന്ധപ്പെട്ട കാലിക വിഷയങ്ങള്‍ വിശദീകരിച്ചു. കണ്‍വീനര്‍ കുഞ്ഞബ്ദുല്ല ചെറുവത്തൂര്‍ സ്വാഗതം പറഞ്ഞു.

തെറ്റിപ്പിരിഞ്ഞുപോയ മുന്‍ ഭാരവാഹികള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയായി സമ്മേളനം മറിയതായി ഭാരവാഹികള്‍ പറഞ്ഞു.


Keywords: Kasaragod, News, Kerala, Merchant-association, Reception, MLA, N.A.Nellikunnu, KSMA hosted the district convention and gave a reception to the state leaders




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?