തീരുമാനം നീട്ടി വാട്സ്ആപ്പ്; സ്വകാര്യ നയം നടപ്പാക്കുന്നത് നീട്ടിവെച്ചു


ന്യൂദല്‍ഹി (www.evisionnews.co): സ്വകാര്യനയം നടപ്പാക്കുന്നത് നീട്ടിവെച്ച് വാട്‌സ് ആപ്പ്. മേയ് മാസം 15 വരെ പുതിയ നയം നടപ്പാക്കില്ല. പുതിയ നയം സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നും കമ്പനി അറിയിച്ചു.

വാട്‌സ് ആപ്പ് സ്വകാര്യനയം പുതുക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. ഇതിന് പിന്നാലെ വാട്‌സ് ആപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് സ്വകാര്യ നയം നടപ്പാക്കുന്ന തീരുമാനം താല്‍ക്കാലികമായി നീട്ടിവെച്ചിരിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?