പട്ടികജാതിയില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ടെക്സ്റ്റ്ബുകുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഹരിയാന സര്‍കാര്‍
ഹരിയാന: (www.kvartha.com 28.01.2021) പട്ടികജാതിയില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ടെക്സ്റ്റ്ബുകുകള്‍ സൗജന്യമായി നല്‍കുമെന്ന് ഹരിയാന സര്‍കാര്‍. സര്‍കാര്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി ടെക്സ്റ്റ്ബുകുകള്‍ വിതരണം ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഡയറക്റ്റര്‍ ജനറലിന്റെ പ്രസ്തവാനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന കോളജുകളിലെ പട്ടികജാതി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നല്‍കുവാന്‍ പ്രിന്‍സിപ്പല്‍മാരോട് ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ പട്ടിക ജാതി സാക്ഷ്യപത്രം, ഹരിയാന നിവാസിയാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍ തുടങ്ങിയ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ട് മാത്രമേ ഇളവുകള്‍ നല്‍കുകയുള്ളൂ. പുസ്തകങ്ങള്‍ വാങ്ങുവാനുള്ള തുക വിദ്യാര്‍ഥികളുടെ അകൗണ്ടുകളിലേക്ക് കൈമാറും.
Keywords: News, National, Education, Students, Government, Haryana, Textbook, Haryana govt to provide free textbooks to Schedule Caste college students
Powered by Info News For You

Comments
Post a Comment