കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആതിരയുടെ ഭര്‍തൃമാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: (https://ift.tt/3sZrQ1W) കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആതിരയുടെ ഭര്‍തൃമാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സുനിതാഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിന് തൊട്ടടുത്തുള്ള കോഴിഫാമിലാണ് ഇവരെ രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
വിവാഹം കഴിഞ്ഞ് ഒന്നരമാസമായപ്പോള്‍ ജനുവരി 15-നാണ് ശ്യാമളയുടെ മരുമകളായിരുന്ന ആതിരയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ടം റിപോര്‍ട്. സമീപത്ത് കാണപ്പെട്ട കറിക്കത്തി ഉപയോഗിച്ച് തന്നെയാണ് കഴുത്ത് അറുത്തിരിക്കുന്നത്. ആത്മഹത്യയ്ക്ക് മുന്‍പായി ഉണ്ടാക്കിയതാകാം കൈകളിലെ മുറിവുകള്‍.
ആതിരയുടെ മരണം കൊലപാതകമാണെന്നതിന് വിദൂര സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. കൊലപാതകമാണെങ്കില്‍ ഫോറന്‍സിക് സയന്‍സില്‍ അവഗാഹമുള്ള ഒരാള്‍ക്ക് മാത്രം നടത്താവുന്നത് എന്നാണ് വിലയിരുത്തല്‍. ഇത്രയുമാണ് വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിനുള്ളില്‍ വീട്ടിലെ കുളിമുറിയില്‍ കൈ ഞരമ്പുകളും കഴുത്തും അറ്റ് മരിച്ചുകിടന്ന ആതിരയുടെ മരണത്തില്‍ ലഭിച്ചിരിക്കുന്ന വിവരം.
അതേസമയം ഭര്‍ത്താവിന്റെയും ആതിരയുടെയും കുടുംബത്തിന് മരണത്തില്‍ സംശയമുണ്ടെന്ന് നേരത്തേ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിനിടെ 15-ലധികം പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടും കൊലപാതകത്തിലേക്കോ, ആത്മഹത്യയിലേക്കോ ബന്ധിപ്പിക്കാവുന്ന ആയ ഒന്നും ലഭിച്ചിട്ടില്ല. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.
ആത്മഹത്യയാണെന്ന് നിഗമനത്തില്‍ എത്തുമ്പോഴും വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ത് എന്ന ഘടകം ഇപ്പോഴും ദുരൂഹമാണ്. ഈ സാഹചര്യത്തിലാണ് ആതിരയുടെ ഭര്‍തൃമാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
Powered by Info News For You

Comments
Post a Comment