പ്രണയ വിവാഹിതരായി രണ്ടര വര്‍ഷത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ ദമ്പതിമാര്‍ക്ക് ദുരഭിമാനത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റതായി പരാതി


കോട്ടയം: (https://ift.tt/2LYAlJT) പ്രണയ വിവാഹിതരായി രണ്ടര വര്‍ഷത്തിന് ശേഷം സര്‍ടിഫികറ്റുകള്‍ എടുക്കാനായി വീട്ടില്‍ മടങ്ങിയെത്തിയ ദമ്പതിമാര്‍ക്ക് ദുരഭിമാനത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റതായി പരാതി. കോട്ടയം വൈക്കത്താണ് തിരികെയെത്തിയ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

News, Kerala, State, Kottayam, Love, Assault, Family, Case, Complaint, Police, Couples, Couple complained of being assault


ആറുമാസം പ്രായമുള്ള കുഞ്ഞിനും ഉപദ്രവം ഏറ്റു. താലിമാല വീട്ടുകാര്‍ പൊട്ടിച്ചതായും വൈക്കം പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. രണ്ടര വര്‍ഷം മുന്‍പാണ് വ്യത്യസ്ത ജാതിയില്‍പെട്ട ശങ്കര നാരായണനും അതുല്യയും വിവാഹിതരായത്. ജോലി സംബന്ധമായ ആവശ്യത്തിന് സര്‍ടിഫികറ്റുകള്‍ എടുക്കാന്‍ ഭര്‍ത്താവിനേയും സുഹൃത്തിനേയും കൂട്ടി അതുല്യ കഴിഞ്ഞ ദിവസം വീട്ടിലെത്തി. ഈ സമയം അച്ഛനും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.

എന്നാല്‍ തിരിച്ചാണ് ആക്രമണമുണ്ടായത് എന്ന് പെണ്‍വീട്ടുകാര്‍ പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords: News, Kerala, State, Kottayam, Love, Assault, Family, Case, Complaint, Police, Couples, Couple complained of being assault

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?