ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദില്‍ മരിച്ചു
റിയാദ്: (https://ift.tt/3s0IYnu) പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. കായംകുളം മുഹിയുദ്ദീന്‍ പള്ളിക്ക് കിഴക്ക് തോപ്പില്‍ വീട്ടില്‍ ഷാജിയാണ് (52) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് റിയാദ് ശുമൈസി ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. 24 വര്‍ഷമായി ബത്ഹ കേരള മാര്‍കറ്റില്‍ പാരഗണ്‍ റസ്റ്റോറന്റിനോട് ചേര്‍ന്നുള്ള ബ്ലാങ്കറ്റ് കടയില്‍ സെയില്‍സ്മാനാണ്. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്.
വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് വൈകാതെ മരണം സംഭവിച്ചു. ഭാര്യ: സുല്‍ഫത്ത്. മക്കള്‍: ഷാലിമ, ഷാഹില്‍, ഷാജഹാന്‍. നാട്ടില്‍ നിന്ന് കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ലഭിച്ചാല്‍ റിയാദില്‍ തന്നെ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് ജനത അറിയിച്ചു. മൃതദേഹം ശുമൈസി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
Powered by Info News For You

Comments
Post a Comment