കെ. സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കില്ല: ബിജെപി പ്രചാരണത്തില്‍ സജീവമാകാന്‍ തീരുമാനം


കേരളം (www.evisionnews.co): വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സരിക്കില്ലെന്ന് സൂചന. പാര്‍ട്ടി പ്രസിഡന്റ് എന്ന നിലിയില്‍ പ്രചാരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. ഇക്കാര്യം സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.

ഉടന്‍ തീരുമാനമറിയിക്കാമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ സിറ്റിംഗ് എം.എല്‍.എയായി ഒ. രാജഗോപാലന്‍ മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, പികെ കൃഷ്ണദാസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കാനിറങ്ങുന്ന പശ്ചാത്തലത്തിലാണ് മാറി നില്‍ക്കാനുള്ള സുരേന്ദ്രന്റെ തീരുമാനം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?