സിംഘുവില്‍ കര്‍ഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ
ന്യൂഡെല്‍ഹി: (www.kvartha.com 10.01.2021) ഡെല്‍ഹി അതിര്‍ത്തിയായ സിംഘുവില്‍ കര്‍ഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകന്‍ അമരീന്ദര്‍ സിംഗ് (40) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇതോടെ കര്‍ഷകസമരത്തിനിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായി.
വിഷം കഴിച്ച് അവശനിലയിലായ അമരീന്ദര്‍ സിംഗിനെ ഉടന്‍ തന്നെ സോനെപട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പഞ്ചാബിലെ ഫട്ടേഹ്ഗട്ട് സ്വദേശിയാണ് അമരീന്ദര്‍ സിംഗ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡെല്‍ഹി അതിര്‍ത്തികളില്‍ ഒരു മാസത്തിലേറെയായി കര്‍ഷക സമരം തുടരുകയാണ്.
Keywords: New Delhi, News, National, Farmers, Suicide, hospital, Protest, Death, Punjab farmer dies by suicide at Singhu border protest site
Powered by Info News For You

Comments
Post a Comment