മുള്ളന്‍ പന്നിയേയും കറി വെച്ചു കഴിച്ചു; മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറി വെച്ച കേസിലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ കേസ്
ഇടുക്കി: (https://ift.tt/3o9mYUx) ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറി വെച്ച കേസില്‍ പിടിയിലായ പ്രതികള്‍ മുള്ളന്‍പന്നിയെ കെണിവച്ച് പിടിച്ചതിനും കേസെടുത്തു. കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കെണിവച്ച് പിടിച്ച് കറിവച്ച് കഴിച്ചതിന് നായാട്ട് സംഘം പിടിയിലാകുന്നത്. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പുലിയെ പിടിച്ചത്.
വനത്തോട് ചേര്‍ന്നുള്ള ഏലക്കാടിന് സമീപത്തെ പുരയിടത്തിലാണ് ഇതേ സംഘം മുള്ളന്‍പന്നിയേയും കുടുക്കിട്ട് പിടിച്ച് കറി വച്ചിട്ടുണ്ടെന്നാണ് വനപാലകര്‍ക്ക് കിട്ടിയ വിവരം. ബുധനാഴ്ച രാത്രിയാണ് സംഘം പുള്ളിപ്പുലിയെ കുടുക്ക് വച്ച് പിടിച്ചത്. ഇരുമ്പു കേബിള്‍ കൊണ്ടുണ്ടാക്കിയ കുരുക്കില്‍ പുള്ളിപ്പുലി വീണു. അതിന് ശേഷം പുഴയുടെ സമീപം വച്ച് തൊലിയുരിച്ച് ഇറച്ചി വൃത്തിയാക്കി എടുത്തു.
ആറ് വയസുള്ള പുള്ളിപ്പുലിക്ക് നാല്‍പ്പത് കിലോയോളം തൂക്കം ഉണ്ടായിരുന്നു. ഇതില്‍ പത്തുകിലോയോളം ഇറച്ചിയെടുത്താണ് അഞ്ചംഗ സംഘം കറിവച്ചത്. തോലും പല്ലും നഖവും വില്‍പ്പനയ്ക്കായി മാറ്റുകയും ചെയ്തു. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പിന്റെ നടപടി.
പ്രതികള്‍ക്ക് അന്തര്‍സംസ്ഥന വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനായി വനം വകുപ്പ് കോടതിയെ സമീപിക്കും.
Powered by Info News For You

Comments
Post a Comment