'ഓപറേഷന്‍ സ്‌ക്രീന്‍'; ആദ്യദിനം തന്നെ കര്‍ശന നടപടികളുമായി മോടോര്‍ വാഹന വകുപ്പ്, പരിശോധനയില്‍ കുടുങ്ങിയ വാഹനങ്ങള്‍ക്ക് പിഴ ചുമത്തി


തിരുവനന്തപുരം: (https://ift.tt/39JrMKT) കൂളിംഗ് പേപറുകളും കര്‍ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ആദ്യദിനം തന്നെ കര്‍ശന നടപടികളുമായി മോടോര്‍ വാഹന വകുപ്പ്. 'ഓപറേഷന്‍ സ്‌ക്രീന്‍' എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ മുന്നൂറോളം വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തി.  നിയമലംഘനം തടയാന്‍ പൊതുജനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട് കമീഷണര്‍ വ്യക്തമാക്കി.

നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കരിമ്പട്ടിയിലുള്‍പ്പെടുത്തി രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുമെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട് കമീഷണര്‍ രാജീവ് പുത്തലത്ത് വ്യക്തമാക്കി.

News, Kerala, State, Thiruvananthapuram, Case, Vehicles, Auto & Vehicles, Transport, Fine, 'Operation Screen'; The Department of Motor Vehicles has taken strict action on the first day, Vehicles caught in the check were fined


കോടതി ഉത്തരവുണ്ടായിട്ടും മന്ത്രിമാരടക്കമുള്ളവര്‍ കര്‍ടനും ഫിലിമും നീക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ സ്വന്തം വാഹനങ്ങളില്‍ നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ജോയിന്റ് ട്രാന്‍സ്പോര്‍ട് കമീഷണര്‍ പ്രതികരിച്ചു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

ഓപറേഷന്‍ സ്‌ക്രീന്‍' എന്ന പേരില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ എറണാകുളം ജില്ലയില്‍ മാത്രം  110 വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. തിരുവനന്തപുരം  70, കൊല്ലം  71, മലപ്പുറം  48, വയനാട്  11 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.

Keywords: News, Kerala, State, Thiruvananthapuram, Case, Vehicles, Auto & Vehicles, Transport, Fine, 'Operation Screen'; The Department of Motor Vehicles has taken strict action on the first day, Vehicles caught in the check were fined

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?