ബിഗ് ബജറ്റില്‍ പൂര്‍ത്തീകരിച്ച ആന്റണി പെരുമ്പാവൂരിന്റെ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് തിയതി പ്രഖ്യാപിച്ചു; സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ആകാംക്ഷയില്‍ മോഹന്‍ലാല്‍ ആരാധകര്‍


കൊച്ചി: (https://ift.tt/3pMWFot) സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാമെന്ന സര്‍കാര്‍ തീരുമാനത്തിന് പിന്നാലെ ആകാംക്ഷയില്‍ മോഹന്‍ലാല്‍ ആരാധകര്‍. ബിഗ് ബജറ്റില്‍ പൂര്‍ത്തീകരിച്ച ആന്റണി പെരുമ്പാവൂരിന്റെ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ വര്‍ഷം മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും. 

നിര്‍മാതാക്കളായ ആശീര്‍വാദ് ഫിലിംസ് ആണ് റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ പ്രഖ്യാപനം സിനിമാപ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാര്‍. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇന്‍ഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു.

News, Kerala, State, Kochi, Entertainment, Cinema, Cine Actor, Actor, Mohanlal, Mohanlal's 'Marakkar: Arabikdalinte Simham' to release on March 26


ദൃശ്യം രണ്ട് തിയറ്ററുകള്‍ക്ക് പകരം ഒ ടി ടി റിലീസിന് നല്‍കിയത് സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കെയാണ് വമ്പന്‍ പ്രഖ്യാപനം.

മരക്കാറിനെ കൂടാതെ മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയെല്ലാം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അതേസമയം, സര്‍കാര്‍ അനുമതി നല്‍കിയെങ്കിലും അടുത്ത ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ എന്നാണ് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചിരിക്കുന്നത്.

Marakkar - Arabikadalinte Simham Releasing On 2021 March 26...!! #Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas

Posted by Antony Perumbavoor on Friday, 1 January 2021
Keywords: News, Kerala, State, Kochi, Entertainment, Cinema, Cine Actor, Actor, Mohanlal, Mohanlal's 'Marakkar: Arabikdalinte Simham' to release on March 26

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?