94 കാരിയായ എലിസബത്ത് രാജ്ഞിയും 99 കാരനായ ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
ലണ്ടന്‍: (https://ift.tt/35qyQuy) 94 കാരിയായ എലിസബത്ത് രാജ്ഞിയും 99 കാരനായ ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വാക്‌സിന്‍ നല്‍കിയ വിവരം ബക്കിംഗ്ഹാം കൊട്ടാരം പ്രതിനിധികള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ചത്.
ബ്രിടനില്‍ 15 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. രണ്ട് തരം അംഗീകൃത വാക്‌സിനുകള്‍ ആണ് ബ്രിടനില്‍ നല്‍കുന്നത്.
60 വയസിന് മുകളില്‍ പ്രായമുള്ളവരായതിനാല്‍ എലിസബത്തും ഫിലിപ്പും കോവിഡ് പ്രോടോകോള്‍ പാലിച്ചാണ് കഴിഞ്ഞിരുന്നത്. ഇരുവരും പരാമ്പരാഗതമായി ആചരിച്ച് വന്നിരുന്ന ക്രിസ്മസ് ആഘോഷങ്ങളും റദ്ദാക്കിയിരുന്നു.
Powered by Info News For You

Comments
Post a Comment