ഇതാദ്യമായി യേശുദാസ് ഇല്ലാതെ കൊല്ലൂര്‍ മൂകാംബിക ദേവിക്ക് മുന്നില്‍ ഗാനഗന്ധര്‍വന്റെ 81ാം പിറന്നാളില്‍ സംഗീതാര്‍ചന

കൊല്ലൂര്‍: (www.kvartha.com 10.01.2021) ഇതാദ്യമായി യേശുദാസ് ഇല്ലാതെ കൊല്ലൂര്‍ മൂകാംബിക ദേവിക്ക് മുന്നില്‍  ഗാനഗന്ധര്‍വന്റെ 81ാം പിറന്നാളില്‍ സംഗീതാര്‍ചന. പിറന്നാള്‍ ദിനത്തില്‍ ലോകത്തിന്റെ ഏതു കോണിലായാലും വാഗ്‌ദേവതയുടെ മുന്നിലെത്തിയിരുന്ന ഗാനഗന്ധര്‍വന് ഇത്തവണ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാലും ആരോഗ്യ കാരണങ്ങളാലും എത്താന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായ 48 വര്‍ഷത്തെ മൂകാംബിക ദര്‍ശനം മുടങ്ങിയതിന്റെ സങ്കടത്തിലാണ് ഗാനഗന്ധര്‍വന്‍ ഡോ. കെ ജെ യേശുദാസ്. 
                                    
For the first time, Yesudas were not performed in front of Kollur Mookambika Devi on his birthday

എന്നാല്‍ ഗാനഗന്ധര്‍വന്റെ സാന്നിധ്യം ദേവിയുടെ തിരുസന്നിധിയില്‍ ഇല്ലെങ്കിലും ആ ശബ്ദം ദേവി സന്നിധിയില്‍ ആനന്ദലബ്ദ്ധിയായി മുഴങ്ങി. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ യാത്ര ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് യേശുദാസിന് വാഗ്‌ദേവതയ്ക്ക് മുന്നിലെത്താന്‍ കഴിയാതിരുന്നത്.
 
അമേരിക്കയിലെ ഡെല്ലാസിലുള്ള യേശുദാസ് ഇത്തവണ അവിടെവച്ചാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. വാഗ്‌ദേവതയുടെ മുന്നില്‍ നേരിട്ടെത്താന്‍ കഴിയാത്തതിനാല്‍ സരസ്വതി മണ്ഡപത്തില്‍ വെബ് കാസ്റ്റ് വഴിയാണ് യേശുദാസ് സംഗീത കച്ചേരി അവതരിപ്പിച്ചത്.  

യേശുദാസിന്റെ ആയുരാരോഗ്യ സൗഖ്യത്തിന് 2001 മുതല്‍ യേശുദാസിന്റെ സാന്നിധ്യത്തില്‍ സംഗീതാര്‍ചന നടത്തി വരുന്ന ഗായകന്‍ സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ തന്റെ പതിവ് മുടക്കാതെ അദ്ദേഹത്തിന് വേണ്ടി ഇക്കുറിയും സംഗീതാര്‍ചന നടത്തി.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിദ്ധിയില്‍ ഞായറാഴ്ച രാവിലെയാണ് സംഗീതാര്‍ചന നടന്നത്. സംഗീതാര്‍ചനയ്ക്ക് ഒപ്പം യേശുദാസിന്‍ വേണ്ടി പ്രത്യേക പൂജകളും നടത്തി.

സംഗീതാര്‍ചനയില്‍ വയലിന്‍: സ്വാമിനാഥന്‍ പാലക്കാട്, മാസ്റ്റര്‍ വിവേക് , അനന്ദകൃഷ്ണന്‍, മുരുളി നമ്പ്യശന്‍, മൃദംഗം: എന്‍ ഹരി കോഴിക്കോട്. ബി ജയറാംതൃശ്ശൂര്‍, സുധിന്‍, തബല: സോമരാജ് തൃക്കരിപ്പൂര്‍, ഇടക്ക: ശശിധരന്‍: കരിവെള്ളൂര്‍ എന്നിവര്‍ വായിച്ചു.

Keywords: Karnataka, Kolllur, Kerala,Singer, K.J Yesudas, Birthday, News, Mookambika Devi, For the first time, Yesudas were not performed in front of Kollur Mookambika Devi on his birthday.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?