യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും കനത്തമൂടല്‍ മഞ്ഞ്; പ്രധാന റോഡുകളില്‍ അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തി, പരമാവധി വേഗപരിധി 80 കിലോമീറ്റര്‍


അബൂദബി: (https://ift.tt/2XU4dcO) യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാത്രിയോടെ വീണ്ടും കനത്തമൂടല്‍ മഞ്ഞ് രൂപപ്പെട്ടു. ഇതോടെ ചില പ്രധാന റോഡുകളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് അധികൃതര്‍ അറിയിപ്പുകള്‍ പുറപ്പെടുവിച്ചു. പരമാവധി വേഗപരിധി 80 കിലോമീറ്ററാക്കി. 

അബൂദബി-ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അല്‍ സമീഹ് - ദുബൈ മക്തൂം ബിന്‍ റാഷിദ് റോഡ്, അബൂദബി - അല്‍ ഐന്‍ റോഡ്, അല്‍ ഫയാഹ് റോഡ് (ട്രക് റോഡ്), അബൂദബി - സൈ്വഹാന്‍ റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ വേഗപരിധി പരമാവധി 80 കിലോമീറ്ററാണ്.

News, World, Gulf, UAE, Abu Dhabi, Fog, Transport, Vehicles, Auto & Vehicles, UAE weather alert: Speed limits reduced on key roads amid thick fog


ചൊവ്വാഴ്ച വൈകുന്നേരം യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 12 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെയോടെ ഈ നിര്‍ദേശം പ്രധാനമായും അബൂദബി, അല്‍ ഐന്‍, അല്‍ ദഫ്‌റ പ്രദേശങ്ങളിലേക്കാണെന്ന് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു.

മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ ബസുകള്‍ക്കും ട്രകുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും കഴിഞ്ഞ ദിവസം മുതല്‍ അബൂദബി പൊലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് ഹെവി വാഹനങ്ങള്‍ ഓടിച്ചാല്‍ 400 ദിര്‍ഹം പിഴയും നാല് ട്രാഫിക് ബ്ലാക് പോയിന്റുകളും ലഭിക്കും. റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.

റോഡുകളിലെ സ്മാര്‍ട് ഇന്‍ഫര്‍മേന്‍ ബോര്‍ഡുകള്‍ വഴി നല്‍കുന്ന സന്ദേശങ്ങള്‍ പാലിക്കണമെന്ന് അബൂദബി പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.

Keywords: News, World, Gulf, UAE, Abu Dhabi, Fog, Transport, Vehicles, Auto & Vehicles, UAE weather alert: Speed limits reduced on key roads amid thick fog

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?