ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും വിജയിയായി ഇന്ത്യാക്കാര്‍; 7കോടിയോളം വീതം സമ്മാനം ലഭിച്ചിരിക്കുന്നത് കര്‍ണാടക സ്വദേശികള്‍ക്

ദുബൈ: (www.kvartha.com 21.01.2021) ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും വിജയികളായി ഇന്ത്യക്കാര്‍. രണ്ട് ഇന്ത്യക്കാര്‍ക്ക് 10 ലക്ഷം ഡോളര്‍ (7.3 കോടിയോളം രൂപ) വീതം സമ്മാനം ലഭിച്ചു. ബംഗളൂര്‍ സ്വദേശി എസ് അമിത് (46), യുഎസില്‍ താമസമാക്കിയ കര്‍ണാടക ദാവന്‍ഗരെ സ്വദേശി വരുണ്‍ ബൂസ്‌നര്‍ (34) എന്നിവരാണു ജേതാക്കളായത്. ഇരുവരും ഓണ്‍ലൈനിലാണ് ടിക്കറ്റ് എടുത്തത്. 

2020 ഡിസംബര്‍ 18 ന് ഓണ്‍ലൈനിലൂടെ വാങ്ങിയ മില്ലേനിയം മില്യണയര്‍ സീരീസ് 348 ലെ ടികെറ്റ് നമ്പര്‍ 0518 ന് ആണ് ബുധനാഴ്ച അമിതിനെ തേടി ഭാഗ്യം എത്തിയത്. വിജയത്തോട് അമിത് പ്രതികരിച്ചത് ഇങ്ങനെയാണ്;

'വിജയിയായതില്‍ വളരെ അധികം നന്ദിയുണ്ട്. സമ്മാനം അടിച്ചുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ തുക ഉപയോഗിച്ച്, എന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. ബിസിനസുകാരനായ അമിത് പറയുന്നു. Two Indians win $1 million each in Dubai Duty Free raffle, Dubai, Lottery, Ticket, Karnataka, Natives, Business Man, Gulf, World, News

സമ്മാനത്തുക എന്തുചെയ്യുമെന്ന് ചോദിച്ചപ്പോള്‍ അമിത് പറഞ്ഞത് ഇങ്ങനെ;

ഞാന്‍ എന്റെ കടങ്ങള്‍ വീട്ടുകയും ഇക്വിറ്റി ട്രേഡിംഗിലേക്ക് കൂടുതല്‍ പണം നിക്ഷേപിക്കുകയും ചെയ്യും. എനിക്ക് കഴിയുന്നത്ര ആളുകളെ സഹായിക്കാന്‍ ഒരു എന്‍ജിഒ രൂപീകരിക്കാനും ആഗ്രഹിക്കുന്നു.

മറ്റൊരു കോടീശ്വരനായ കാലിഫോര്‍ണിയയിലെ സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 34 കാരനായ വരുണ്‍ ബൂസ്നൂര്‍ മില്ലേനിയം മില്യണയര്‍ സീരീസ് 349 ല്‍ ഒരു മില്യണ്‍ യുഎസ് ഡോളര്‍ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു, ടികെറ്റ് നമ്പര്‍ 1720, ഈ വര്‍ഷം ജനുവരി ഒന്നിന് ഓണ്‍ലൈനിലൂടെയാണ് ടികെറ്റ് വാങ്ങിയത്.

2011 ല്‍ യുഎസിലേക്ക് ചേക്കേറിയ വരുണ്‍ ഒരു വര്‍ഷത്തിലേറെയായി ദുബൈ ഡ്യൂട്ടി ഫ്രീയുടെ പ്രൊമോഷനില്‍ പങ്കെടുക്കുന്നു. കര്‍ണാടകയിലെ ദാവനഗെരെ സ്വദേശിയായ വരുണ്‍ മൈക്രോസോഫ്റ്റിന്റെ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുന്നു.

ഈ വിജയം ഇത്രയും വിഷമകരമായ സമയത്ത് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നായിരുന്നു വിജയിയായതിലുള്ള വരുണിന്റെ പ്രതികരണം.

പണം എന്തുചെയ്യുന്ന ചോദ്യത്തിന് വരുണിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു;

പാവപ്പെട്ട കുട്ടികളെ സഹായിക്കണം. അവര്‍ക്ക് വേണ്ട വിദ്യാഭ്യാസം നല്‍കണം. പിന്നെ ബിസിനസ് വിപുലീകരിക്കണം, ഒരു വീടുവാങ്ങണം എന്നൊക്കെയാണ്.

Keywords: Two Indians win $1 million each in Dubai Duty Free raffle,  Dubai, Lottery, Ticket, Karnataka, Natives, Business Man, Gulf, World, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?