വിമാനയാത്രക്കിടെ ഹൃദയാഘാതം; 7 വയസുകാരി മരിച്ചു
മുംബൈ: (www.kvartha.com 20.01.2021) വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച ഏഴു വയസുകാരി മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. യുപി സ്വദേശിനിയായ ആയുഷിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ചികിത്സയുടെ ഭാഗമായാണ് ഗോ എയര്‍ വിമാനത്തില്‍ ലക്നൗവില്‍ നിന്ന് മുംബൈയിലേക്ക് പോയത്. ഇതിനിടെയാണ് കുട്ടിക്ക് ശാരിരീകാസ്വാസ്ഥ്യം ഉണ്ടായത്.
ഉടന്‍ തന്നെ നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിമാനം ഉയരത്തില്‍ പറക്കുന്നതിനിടെ കുഴഞ്ഞുവീണ കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: Mumbai, News, National, hospital, Treatment, Girl, Death, Flight, Seven-year-old girl suffers cardiac arrest midair, dies
Powered by Info News For You

Comments
Post a Comment