ഇന്തോനേഷ്യയിലെ ഭൂചലനം; മരണം 7 ആയി, നിരവധി പേര്‍ക്ക് പരിക്ക്

ജകാര്‍ത: (www.kvartha.com 15.01.2021) ഇന്തോനേഷ്യയിലുണ്ടായ വന്‍ ഭൂചലനത്തില്‍ ഏഴ് പേര്‍ മരച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയേടെ ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ഒരു ആശുപത്രി കെട്ടിടം ഇടിഞ്ഞ് ഒരുപാടുപേര്‍ അതിനടിയില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

മജെനെ നഗരത്തിന് ആറു കിലോമീറ്റര്‍ വടക്കുകിഴക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കന്‍ഡ് നീണ്ടുനിന്നു. അതേസമയം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. 

News, World, Death, Injured, Earthquake, hospital, Earthquake shakes Indonesia; Seven killed, several injured


പരിഭ്രാന്തരായ പ്രദേശവാസികള്‍ സുരക്ഷ തേടി വീടുകളില്‍നിന്ന് പുറത്തിറങ്ങിയോടി. ഒരു ഹോട്ടലിനും വെസ്റ്റ് സുലവേസി ഗവര്‍ണറുടെ ഓഫിസിനും സാരമായ കേടുപാടുകള്‍ സംഭവിച്ചതായും വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.

Keywords: News, World, Death, Injured, Earthquake, hospital, Earthquake shakes Indonesia; Seven killed, several injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?