പൊലീസ് യൂണിഫോമിലെത്തി വാഹനം തടഞ്ഞ് ജ്വലറി ഉടമയുടെ 76 ലക്ഷം രൂപ തട്ടിയെടുത്തു; മണിക്കൂറുകള്‍കുള്ളില്‍ വലയിലായി മോഷണസംഘം

തക്കല: (www.kvartha.com 21.01.2021) പൊലീസ് യൂണിഫോമിലെത്തി വാഹനം തടഞ്ഞ് ജ്വലറി ഉടമയുടെ 76 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. നെയ്യാറ്റിന്‍കരയിലെ ജ്വലറി ഉടമയുടെ 76 ലക്ഷം രൂപയാണ് പൊലീസ് യുണിഫോമിലെത്തിയ സംഘം വാഹനം തടഞ്ഞ് നിര്‍ത്തി തട്ടിയെടുത്തത്. സംഭവത്തില്‍ ജ്വലറി ജീവനക്കാരനടക്കം അഞ്ചു മലയാളികളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും പണം വീണ്ടെടുത്തു. തമിഴ്‌നാട്ടില്‍ സ്വര്‍ണം വിറ്റ ശേഷം പണവുമായി മടങ്ങിയ വാഹനം തടഞ്ഞായിരുന്നു കവര്‍ച്ച. 
Gang disguised as cops robs Rs 76 lakh of Kerala jeweler, nabbed, News,Local News, Robbery, Police, Arrested, Malayalee, Kerala

കീഴാവൂര്‍ കുറ്റിയാനിക്കാട് സ്വദേശി സജിന്‍കുമാര്‍(37), പെരുങ്കടവിള രാജേഷ്‌കുമാര്‍(40), ആനാവൂര്‍ പാലിയോട് സുരേഷ്‌കുമാര്‍ (34), നെയ്യാറ്റിന്‍കര മാവിറത്തല കണ്ണന്‍(29), ജുവലറി ഉടമയുടെ കാര്‍ ഓടിച്ചിരുന്ന മാവിറത്തല സ്വദേശി ഗോപകുമാര്‍ (37) എന്നിവരാണ് പിടിയിലായത്. പണവും സംഘം സഞ്ചരിച്ച കാറും കേരള പൊലീസിന്റെ രണ്ടു ജോഡി യൂണിഫോമും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം രാവിലെ 8.15ന് ദേശീയ പാതയില്‍ തക്കലയ്ക്കു സമീപം കാരവിളയിലാണ് സംഭവം. നാഗര്‍കോവിലില്‍ നിന്നു പണവുമായി മടങ്ങുകയായിരുന്ന ജ്വലറി ഉടമയെ മറ്റൊരു കാറില്‍ പിന്തുടര്‍ന്നെത്തിയ പൊലീസ് യൂണിഫോമിലെത്തിയ രണ്ടുപേരുള്‍പ്പെട്ട നാലംഗസംഘം തടഞ്ഞു പണം തട്ടിയെടുക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കോളുകള്‍, വില്ലുക്കുറി മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍, ചെക്‌പോസ്റ്റുകളിലെ രജിസ്റ്ററുകള്‍ എന്നിവ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

അന്വേഷണത്തില്‍ കാറിന്റെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഡ്രൈവറും ജീവനക്കാരനുമായ ഗോപകുമാറാണ് മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതോട കാര്യങ്ങള്‍ എളുപ്പമായി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടി പണം കണ്ടെത്തിയ അന്വേഷണസംഘത്തെ പൊലീസ് മേധാവി അനുമോദിച്ചു.

Keywords: Gang disguised as cops robs Rs 76 lakh of Kerala jeweler, nabbed, News,Local News, Robbery, Police, Arrested, Malayalee, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?