രാജ്യത്ത് 70% കോവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെല്‍ഹി: (www.kvartha.com 28.01.2021) ഇന്ത്യയില്‍ 70 ശതമാനം കോവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ ആകെ 153 പേരില്‍ യുകെയില്‍ നിന്നുള്ള കോവിഡ് വകഭേദം കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജ്യത്തെ കഴിഞ്ഞ ഏഴ് ദിവസത്തിലുള്ളില്‍ 147 ജില്ലകളിലും 14 ദിവസത്തിനുള്ളില്‍ 18 ജില്ലകളിലും 21 ദിവസത്തില്‍ 6 ജില്ലകളിലും 28 ദിവസത്തിലുള്ളില്‍ 21 ജില്ലകളിലും ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,666 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,07,01,193 ആയി.
Keywords: New Delhi, News, National, COVID-19, Patient, 70% of India's Covid-19 cases from Maharashtra, Kerala: Harsh Vardhan
Powered by Info News For You

Comments
Post a Comment