കടന്നലിന്റെ കുത്തേറ്റ് തോട്ടം തൊഴിലാലികളായ 7 സ്ത്രീകള്‍ക്ക് പരിക്ക്; 4 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍
കോട്ടയം: (https://ift.tt/35qyQuy) കടന്നലിന്റെ കുത്തേറ്റ് തോട്ടം തൊഴിലാലികളായ 7 സ്ത്രീകള്‍ക്ക് പരിക്ക്. 4 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്. കാഞ്ഞിരപ്പളളി പാറത്തോട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ക്ക് നേരെയാണ് കടന്നലിന്റെ ആക്രമണം. കാടുവെട്ടുന്നതിനിടെ ഇളകിയ കടന്നല്‍ കൂട്ടം കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.
റബ്ബര്‍ തോട്ടത്തിലെ കാടുവെട്ടുന്നതിനിടെ അബദ്ധത്തില്‍ കടന്നല്‍ കൂട് തകരുകയായിരുന്നു. സംഭവ സമയത്ത് ഉണ്ടായിരുന്ന എല്ലാ തൊഴിലാലികള്‍ക്കും കുത്തേറ്റു. ഉടന്‍ തന്നെ ഇവര്‍ തോട്ടത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: News, Kerala, State, Kottayam, Injured, Labours, Treatment, Attack, Wasp stabs 7 women garden workers; 4 people in the intensive care unit
Powered by Info News For You

Comments
Post a Comment