ഒരിക്കല്‍ കൂടി സേവന സന്നദ്ധതയുടേയും കര്‍മനിരതയുടേയും പ്രതീകമായി ഇന്ത്യന്‍ സൈന്യം; കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ കുടുങ്ങിയ യുവതിയേയും നവജാതശിശുവിനേയും വീട്ടിലെത്തിച്ചത് 6 കിലോമിറ്ററോളം ചുമന്ന്
ശ്രീനഗര്‍: (www.kvartha.com 24.01.2021) കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ കുടുങ്ങിയ യുവതിയേയും നവജാതശിശുവിനേയും വീട്ടിലെത്തിച്ച് ഒരിക്കല്‍ കൂടി സേവനസന്നദ്ധതയുടേയും കര്‍മനിരതയുടേയും പ്രതീകമായി ഇന്ത്യന്‍ സേന. കശ്മീരിലെ കുപ് വാരയിലെ ആശുപത്രിയില്‍ നിന്നാണ് തുടര്‍ച്ചയായി മഞ്ഞു വീണുകൊണ്ടിരിക്കുന്നതിനിടെ ആറ് കിലോമീറ്ററോളം ചുമന്ന് നടന്നാണ് സൈനികര്‍ സൈനികര്‍ അമ്മയേയും കുഞ്ഞിനേയും വീട്ടിലെത്തിച്ചത്.
28 ആര്‍ ആര്‍ ബറ്റാലിയന്‍ അംഗങ്ങള്‍ തന്റെ ഭാര്യയേയും കുഞ്ഞിനേയും വീട്ടിലെത്തിക്കാന്‍ സഹായിച്ചതായും അവരോട് ഏറെ നന്ദിയുണ്ടെന്നും ഫാറൂഖ് അറിയിച്ചു.
Powered by Info News For You
മഞ്ഞുവീഴ്ചയില്‍ നിന്ന് സംരക്ഷണമേകാന്‍ കുടകളുമേന്തി യുവതിയേയും കുഞ്ഞിനേയും തോളില്‍ ചുമന്ന് സൈനികരുടെ സംഘം നടന്നു നീങ്ങുന്നതിന്റെ വീഡിയോ ചിനാര്‍ കോര്‍പ്സാണ് ട്വിറ്ററില്‍ പങ്കു വെച്ചത്. ദര്‍ദ്പുര സ്വദേശിയായ ഫാറൂഖ് ഖസാനയുടെ ഭാര്യയേയും കുഞ്ഞിനേയും വീട്ടിലെത്തിച്ചതായി ട്വീറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. 
വെള്ളിയാഴ്ചയാണ് ഫാറൂഖിന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയത്. ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തതോടെ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ കുടുങ്ങി. തുടര്‍ന്നാണ് സൈന്യം ഇവരുടെ സഹായത്തിനെത്തിയതെന്ന് ഫാറൂഖിന്റെ ഒരു ബന്ധു പ്രതികരിച്ചു.
28 ആര്‍ ആര്‍ ബറ്റാലിയന്‍ അംഗങ്ങള്‍ തന്റെ ഭാര്യയേയും കുഞ്ഞിനേയും വീട്ടിലെത്തിക്കാന്‍ സഹായിച്ചതായും അവരോട് ഏറെ നന്ദിയുണ്ടെന്നും ഫാറൂഖ് അറിയിച്ചു.
Keywords: WATCH- Indian Army wins hearts again! Woman, her newborn stuck in snow carried home by Jawans, Video, Srinagar, News, Soldiers, Video, Lifestyle & Fashion, Hospital, Child, Fog, National.#WATCH | Indian Army personnel today carried a woman, who was stuck at a hospital with her newborn child due to heavy snowfall, on a stretcher for almost 6-km to take her to her home in Kupwara, Jammu & Kashmir. pic.twitter.com/Njng8jHYb5
— ANI (@ANI) January 23, 2021
Powered by Info News For You
Comments
Post a Comment