വൈദ്യുതി ലൈനില്‍ തട്ടി ബസിന് തീപിടിച്ചു; 6 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ജയ്പുര്‍: (www.kvartha.com 17.01.2021) വൈദ്യുതി ലൈനില്‍ തട്ടി ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജലോറിലാണ് നിറയെ യാത്രക്കാരുമായി പോയ ബസിന് തീപിടിച്ചത്. വഴിതെറ്റി ഓടിയ ബസ് വൈദ്യുതി ലൈനില്‍ തട്ടി തീപിടിക്കുകയായിരുന്നു. ആറ് പേര്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. 

ഗുരുതരാവസ്ഥയിലായ ആറുപേര്‍ ജോധ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊള്ളലേറ്റ മറ്റ് 13 പേരെ ജോധ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം ആളുകളും രാജസ്ഥാനിലെ ബാര്‍മിര്‍ ജൈന ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയ അജ്മീര്‍ സ്വദേശികളാണ് എന്നാണ് പ്രാഥമിക നിഗമനം.

Jaipur, News, National, Accident, bus, Death, Injured, Treatment, hospital, 6 killed, more injured after bus catches fire in Rajasthan's Jalore

Keywords: Jaipur, News, National, Accident, bus, Death, Injured, Treatment, hospital, 6 killed, more injured after bus catches fire in Rajasthan's Jalore


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?