ട്രെകിങിന് എത്തിയപ്പോള്‍ പര്‍വതത്തിന്റെ മുകളില്‍നിന്ന് യുവാവിന്റെ വിവാഹ അഭ്യര്‍ഥന; സമ്മതമറിയിച്ചതിന് പിന്നാലെ യുവതി 650 അടി താഴ്ചയുള്ള കൊക്കയിലേക്കു വീണു, രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിശ്രുത വരനും താഴേക്കു പതിച്ചു, പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്


വിയന്ന: (https://ift.tt/2LcQhYs) ട്രെകിങിന് എത്തിയപ്പോള്‍ പര്‍വതത്തിന്റെ മുകളില്‍നിന്ന് യുവാവിന്റെ വിവാഹ അഭ്യര്‍ഥന സ്വീകരിച്ചതിനു പിന്നാലെ യുവതി കൊക്കയിലേക്ക് വീണു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിശ്രുത വരനും താഴേക്കു പതിച്ചു. പിന്നീട് സംഭവിച്ചത് ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.  അത്രയും ഉയരത്തില്‍ നിന്ന് വീണിട്ടും രണ്ടുപേരും രക്ഷപ്പെടുകയായിരുന്നു. 

ഓസ്ട്രിയയില്‍ കരിന്തിയ എന്ന സ്ഥലത്തുവച്ചാണ് 27 വയസ്സുകാരനായ യുവാവ് കാമുകിയോടു വിവാഹ ആഭ്യര്‍ഥന നടത്തിയത്. 'യെസ്' എന്ന് മറുപടി പറഞ്ഞതിനു പിന്നാലെ യുവതി 650 അടി താഴ്ചയിലേക്കു വീഴുകയായിരുന്നെന്നാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. 

News, World, Austria, Youth, Women, Helicopter, Hospital, Austria: Man’s fiance tumbles 650-feet from cliff moments after proposal; here’s what happened


ഡിസംബര്‍ 27ന് ഫാല്‍കര്‍ട്ട് പര്‍വതത്തിന്റെ മുകളില്‍നിന്നാണ് 32 വയസ്സുകാരിയായ യുവതി അപകടത്തില്‍പെട്ടത്. ഒരു ദിവസം മുന്‍പ് പ്രദേശത്ത് ട്രക്കിങ്ങിന് എത്തിയതായിരുന്നു ഇരുവരും. യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവും 50 അടി താഴേക്കു പതിച്ചു. 

അദ്ഭുതകരമായി ഇരുവരും രക്ഷപ്പെട്ടു. പാറയില്‍ പിടിച്ചുനിന്ന യുവാവിനെ ഹെലികോപ്റ്ററെത്തിയാണ് രക്ഷപെടുത്തിയത്. ബോധമില്ലാതെ കണ്ടെത്തിയ യുവതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: News, World, Austria, Youth, Women, Helicopter, Hospital, Austria: Man’s fiance tumbles 650-feet from cliff moments after proposal; here’s what happened

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?