കടം വീട്ടാന്‍ 65കാരനെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസ്; 22കാരന്‍ അറസ്റ്റില്‍

ബംഗളൂരു: (www.kvartha.com 26.01.2021) 30,000 രൂപയുടെ കടം വീട്ടാന്‍ 65കാരനെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 22കാരന്‍ അറസ്റ്റില്‍. ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ജീവിക്കുന്ന രാകേഷ് എന്ന യുവാവിനെയാണ് തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ദേവനഹള്ളിയിലാണ് സംഭവം. സുഹൃത്തുക്കളില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കുന്നതിനായി കൊലപാതകം നടത്തി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.

ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാകേഷ് മൂര്‍ത്തി എന്ന 65കാരനെ പിന്നില്‍ നിന്ന് ആക്രമിച്ച ശേഷം ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു. പിന്നീട് കഴുത്തില്‍ കുത്തുകയും ചെയ്തു. തുടര്‍ന്ന് രാകേഷ് മൂര്‍ത്തിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു. മൂര്‍ത്തിയെ കാണാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Bangalore, News, National, Crime, Killed, Police, 22 year old man kills elderly man to pay off Rs 30,000 debt in Bengaluru

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് രാകേഷിന് കൊലപാതകത്തിലുള്ള പങ്ക് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. പ്രതിയായ രാകേഷില്‍ നിന്നും ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയായ രാകേഷിന്റെ പിതാവിന് ഏഴ് കോടിയുടെ ആസ്തിയുള്ളതായാണ് റിപോര്‍ട്. 

Keywords: Bangalore, News, National, Crime, Killed, Police, 22 year old man kills elderly man to pay off Rs 30,000 debt in Bengaluru


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?