60 വര്‍ഷത്തിലേറെയായി ഗുഹകളില്‍ താമസിക്കുന്ന സന്യാസി രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്തത് ഒരു കോടി രൂപ


ഹരിദ്വാര്‍: (https://ift.tt/39uyPIt) അറുപത് വര്‍ഷത്തിലേറെയായി ഗുഹകളില്‍ താമസിക്കുന്ന സന്യാസി രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്തത് ഒരു കോടി രൂപ. സ്വാമി ശങ്കര്‍ദാസ് എന്ന എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ള സന്യാസിയാണ് അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തിനായി ഒരു കോടി നല്‍കിയത്. ഒരു കോടിയുടെ ചെക്കാണ് സ്വാമി രാംദാസ് ക്ഷേത്രത്തിനായി നല്‍കിയത്. 

News, National, India, Funds, Bank, Temple, Finance, Seer who lived in caves for over six decades donates Rs 1 crore for Ram temple


റിഷികേശിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലാണ് ഇദ്ദേഹം പണവുമായി എത്തിയത്. ആദ്യം ബാങ്ക് ജീവനക്കാര്‍ ഇത് വിശ്വസിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ബാങ്ക് അകൗണ്ട് പരിശോധിച്ചതോടെയാണ് വസ്തുത ജീവനക്കാര്‍ക്ക് വ്യക്തമായത്. ഇതോടെ ആര്‍എസ്എസ് നേതാക്കളെ ബാങ്കിലേക്ക് വിളിച്ച് വരുത്തി തുക കൈമാറുകയായിരുന്നു. ബാങ്കില്‍ നിന്ന് ആവശ്യപ്പെട്ട് പ്രകാരമാണ് ബാങ്കിലെത്തിയതെന്ന് ആര്‍എസ്എസിന്റെ റിഷികേഷ് നേതാവ് സുദ്മാ സിംഗാള്‍ പറഞ്ഞു.

തന്റെ ഗുരു താത് വാലേ ബാബായ്‌ക്കൊപ്പം ഗുഹകളില്‍ കഴിഞ്ഞ സമയത്ത് കാണാനെത്തിയവര്‍ നല്‍കിയ പണമാണ് ഇതെന്ന് സ്വാമി ശങ്കര്‍ദാസ് വ്യക്തമാക്കുന്നു. അന്‍പത് വര്‍ഷത്തോളം ലഭിച്ച സംഭാവനയാണ് ഇതെന്നും ശങ്കര്‍ദാസ് വിശദമാക്കുന്നു.

Keywords: News, National, India, Funds, Bank, Temple, Finance, Seer who lived in caves for over six decades donates Rs 1 crore for Ram temple

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?