6 മാസം ഭക്ഷണവും വെള്ളവുമില്ലാതെ വീട്ടുകാര്‍ പൂട്ടിയിട്ടു; സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷിച്ച 25കാരി ചികിത്സയിലായിരിക്കെ മരിച്ചു
ഗാന്ധിനഗര്‍: (www.kvartha.com 20.01.2021) ആറു മാസം ഭക്ഷണവും വെള്ളവുമില്ലാതെ വീട്ടുകാര്‍ പൂട്ടിയിട്ട 25കാരി മരിച്ചു. രാജ്‌കോട്ടിലെ സാധുവസാനി സ്വദേശിനിയായ അല്‍പ സെജ്പാല്‍ (25) ആണ് മരിച്ചത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന അല്‍പയെ കഴിഞ്ഞ ആറുമാസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീട്ടുകാര്‍ അല്‍പയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നില്ല. ഇതോടെ അല്‍പ അബോധാവസ്ഥയിലായി.
അയല്‍വാസികള്‍ അറിയച്ചതിനെ തുടര്‍ന്ന് സാതി സേവാ എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ അല്‍പയുടെ വീട്ടിലെത്തി. അബോധാവസ്ഥയിലായിരുന്ന അല്‍പയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലായിരിക്കെ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മുറിയില്‍ മൂത്രം നിറഞ്ഞ പ്ലാസ്റ്റിക് ബാഗും കണ്ടെത്തി. അല്‍പയെ വീട്ടുകാര്‍ മൂത്രം കുടിപ്പിച്ചിരുന്നതായും റിപോര്‍ട്ടുകളുണ്ട്. മതവിശ്വാസത്തിന്റെ ഭാഗമായാണ് വീട്ടുകാര്‍ ഈ ക്രൂരത കാണിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Keywords: News, National, Treatment, hospital, Woman, House, Death, Police, 25-year-old woman locked in room for six months dies after being rescued
Powered by Info News For You

Comments
Post a Comment