ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ച സംഭവം; 5 പേര്‍ അറസ്റ്റില്‍
ഇടുക്കി: (www.kasargodvartha.com 23.01.2021) ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വനോദിന്റെ നേതൃത്വത്തില്‍ ആറു വയസു വരുന്ന പുലിയെ കെണിവച്ച് പിടിച്ചത്. ശനിയാഴ്ച തോലുരിച്ച് പത്തു കിലോയോളം ഇറച്ചിയെടുത്ത് കറിയാക്കിയത്. പുലിയുടെ തോലും പല്ലും നഖവും വില്‍പ്പനയ്ക്കായും മാറ്റിയിരുന്നു.
പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുലിത്തോലും പുലിമാംസം കൊണ്ടുള്ള കറിയും പിടിച്ചെടുത്തത്.
Keywords: Idukki, news, Kerala, arrest, Top-Headlines, Leopard, Killed, The Forest department arrested five people in connection with killing and eating a leopard
Powered by Info News For You

Comments
Post a Comment