പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു; സമരവേദിയില്‍ ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം 5 ആയി
ന്യൂഡെല്‍ഹി: (www.kvartha.com 21.01.2021) കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ഡെല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരവേദിയിലാണ് ജയ ഭഗവാന്‍ റാണ(42) വിഷം കഴിച്ച് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്.
കര്‍ഷകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന കുറിപ്പ് എഴുതിവച്ചിട്ടാണ് അദ്ദേഹം ജീവനൊടുക്കിയത്. ഇതോടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കര്‍ഷക സമരവേദിയില്‍ ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം അഞ്ചായി.
Keywords: New Delhi, News, National, Suicide, Death, Farmers, Protest, Farmer kills himself in Tikri, fifth suicide at protest
Powered by Info News For You

Comments
Post a Comment