എംപി വീരേന്ദ്രകുമാറിന് കോഴിക്കോട്ട് സ്മാരകം നിര്‍മിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചു; ആറന്മുളയിലെ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കും
തിരുവനന്തപുരം: (www.kvartha.com 15.01.2021) സോഷ്യലിസ്റ്റ് നേതാവായിരുന്ന എംപി വീരേന്ദ്രകുമാറിന് കോഴിക്കോട്ട് സ്മാരകം നിര്‍മിക്കുന്നതിനായി അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവച്ചതായി ധനമന്ത്രി തോമസ് ഐസക്. ആറന്മുളയിലെ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കും.
അവിടെ മലയാള കവിതയുടെ ദൃശ്യ-ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിക്കും. തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലെ പിന്നാക്ക വിഭാഗ നേതാക്കള്‍ക്ക് അവരുടെ നാടുകളില്‍ സ്മാരകം പണിയാന്‍ 25 ലക്ഷം രൂപ വീതം അനുവദിക്കും.
Keywords: Thiruvananthapuram, News, Kerala, Budget, House, Minister, Thomas Issac, Rs 5 crore sanctioned for construction of Kozhikode memorial for MP Veerendra Kumar; Sugathakumari's ancestral home in Aranmula will be turned into a protected monument
Powered by Info News For You

Comments
Post a Comment