കേന്ദ്രസര്‍വീസിലെ 56 ഒഴിവുകളിലേക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 28
ന്യൂഡെല്‍ഹി: (https://ift.tt/2LSQFM3) കേന്ദ്രസര്‍വീസിലെ അസിസ്റ്റന്റ് പ്രൊഫസറുടെ 54 ഒഴിവുകളിലേക്കും അസിസ്റ്റന്റ് ഡയറക്ടറുടെ രണ്ട് ഒഴിവുകളിലേക്കും യു പി എസ് സി അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് ഒഴിവ്. പരസ്യനമ്പര്‍ 01/2021. 40 വയസ്സാണ് പ്രായപരിധി. അപേക്ഷ ഓണ്‍ലൈനായി അയക്കാം. ജനുവരി 28 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി. വിശദവിവരങ്ങള്‍ upsconline.ac.in എന്ന വെബ്‌സൈറ്റിലുണ്ട്.
അസിസ്റ്റന്റ് പ്രൊഫസര്‍ - 54
ഒഴിവുകള്‍: ഡെര്‍മറ്റോളജി, വെനെറിയോളജി ആന്‍ഡ് ലെപ്രസി-6 (എസ് സി-1, ഒ ബി സി-2, ജനറല്‍-3), മെഡികല്‍ ഗാസ്‌ട്രോഎന്ററോളജി-7 (എസ് സി -2, എസ് ടി-1, ഒ ബി സി-3, ജനറല്‍-1), ഓഫ്താല്‍മോളജി-13 (എസ് സി-1, എസ് ടി-1, ഒ ബി സി-3, ഇ ഡബ്ല്യു എസ്-1, ജനറല്‍-7), ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനകോളജി-19 (എസ് സി-2, എസ് ടി-1, ഒ ബി സി-4, ഇ ഡബ്ല്യു എസ്-1, ജനറല്‍-11), പീഡിയാട്രിക് കാര്‍ഡിയോളജി-2 (ഒ ബി സി-1, ജനറല്‍-1), പീഡിയാട്രിക് സര്‍ജറി-1 (ജനറല്‍-1), പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി-6 (ഒ ബി സി-4, ജനറല്‍-2).
അസിസ്റ്റന്റ് ഡയറക്ടര്‍-2 (ജനറല്‍-2)
കേന്ദ്ര രാസവളമന്ത്രാലയത്തിലെ ഷിപിങ് വിഭാഗത്തിലും ഡെല്‍ഹി സര്‍കാരിന്റെ ഫോറന്‍സിക് സയന്‍സ് ലാബോറടറിയിലെ ബാലിസ്റ്റിക്‌സ് വിഭാഗത്തിലും ഓരോ ഒഴിവു വീതമാണുള്ളത്.
Powered by Info News For You

Comments
Post a Comment