50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; കമ്പിവടിക്ക് അടിയേറ്റ് 38വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍
കളമശേരി: (https://ift.tt/39uyPIt) വാടകയ്ക്കു താമസിക്കുന്ന 50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് ഗുരുതര പരുക്ക്. കമ്പിവടിക്ക് തലയ്ക്കടിയേറ്റ കിഴക്കമ്പലം ശ്രീമന്ദിരത്തില്‍ സന്തോഷ്‌കുമാറിനെ (38) എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്തോഷിനെ മര്‍ദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോന്‍ പത്രോസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.
ചേനക്കാലായില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന സ്ത്രീക്കൊപ്പമാണ് ഭാര്യയും വേറെ മക്കളുമുള്ള സജിമോന്‍ പത്രോസ് താമസിച്ചിരുന്നത്. ഇതിനിടെ ഇവര്‍ക്ക് സന്തോഷ്‌കുമാര്‍ എന്ന യുവാവുമായി ബന്ധമുണ്ടെന്ന് ഇയാള്‍ കണ്ടെത്തുകയായിരുന്നു. ഇത് പിടിക്കുന്നതിനായി സജിമോന്‍ പുറത്തു പോകുന്നതായി നടിച്ച് വീടിനടുത്തു തന്നെ ഒളിച്ചു നിന്നു.
ഈ സമയം വീട്ടിലെത്തിയ സന്തോഷ്‌കുമാര്‍ അകത്തു കയറിയെങ്കിലും സജിമോന്‍ പരിസരത്തുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ശുചിമുറിയില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇയാള്‍ പുറത്തു വന്നതോടെ കമ്പിവടി ഉപയോഗിച്ച് സജിമോന്‍ തലയ്ക്കടിക്കുകയായിരുന്നു.
Powered by Info News For You

Comments
Post a Comment